നവജാത ശിശുവിനെ പാറമടയിൽ എറിഞ്ഞ് കൊന്ന അമ്മയ്ക്ക് ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നവജാത ശിശുവിനെ പാറമടയിൽ എറിഞ്ഞ് കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. എറണാകുളം തിരുവാണിയൂരിലെ ശാലിനിയെയാണ് ശിക്ഷിച്ചത്. ഭർത്താവുമായി അകന്ന് കഴിയുന്നതിനിടെയാണ് ശാലിനിക്ക് കുഞ്ഞ് ഉണ്ടാകുന്നത്. ഇത് നാണക്കേടാകുമെന്ന് കരുതി കുഞ്ഞിനെ കൊല്ലുകയായിരുന്നു. നാൽപ്പതുകാരിയായ ശാലിനിയെ എറണാകുളത്തെ പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് പുറമെ 50,000 രൂപ പിഴയും ഒടുക്കണമെന്നും വിധിയിൽ പറയുന്നു. 2021 ജൂണിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രസവിച്ചതിന് തൊട്ടുപിന്നാലെ യുവതി തന്‍റെ കുഞ്ഞിനെ പാറമടയിൽ എറിഞ്ഞ് കൊല്ലുകയായിരുന്നു. മൂന്ന് ആൺകുട്ടികൾക്കൊപ്പം ഭർത്താവിന്‍റെ വീട്ടിലായിരുന്നു ശാലിനി താമസിച്ചിരുന്നത്. ഈ വീട്ടിൽ ഭർത്താവിനെ കയറ്റാറില്ലായിരുന്നു. വർഷങ്ങളായി ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു.

ഇതിനിടയിലാണ് ശാലിനി ഗർഭിണി ആകുന്നത്. ഇക്കാര്യം ബന്ധുക്കളോ അയൽവാസികളോ ആരും അറിഞ്ഞതുമില്ല. ഇതിനിടെ 2021 ജൂൺ നാലിന് പുലർച്ചെ വേദന ശക്തമായതോടെ സമീപത്തെ പാറമടയ്ക്ക് അടുത്തേക്ക് പോയ ശാലിനി അവിടെ വെച്ച് കുഞ്ഞിനെ പ്രസവിച്ചു. പിന്നാലെ കല്ലുകെട്ടി കുഞ്ഞിനെ പാറമടയിലേക്ക് എറിഞ്ഞു. ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊന്നത് നാണക്കേട് ഭയന്നാണെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. തുടർന്ന് പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 29 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതി കേസിൽ വിധി പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...