അസിസ്റ്റന്റ് മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജോലിക്കിടെ അസിസ്റ്റന്റ് മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് നേരെ വധഭീഷണി മുഴക്കിയെന്ന സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മോടോര്‍ വാഹന വകുപ്പ് അധികൃതര്‍ പരാതി നല്‍കി. നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടി ഓഫീസിലെ എഎംവി പ്രദീപിന് നേരെയാണ് ജോലിക്കിടെ ബസ് ഡ്രൈവര്‍ വധഭീഷണി മുഴക്കിയത്. റൂട് തെറ്റിച്ച്‌ ബസ് ഓടിച്ച ഡ്രൈവറോട് ലൈസന്‍സ് ചോദിച്ചപ്പോഴാണ് വധഭീഷണി മുഴക്കിതെന്നാണ് പരാതി.

വധഭീഷണി മുഴക്കിയ ബസ് ജീവനക്കാരനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് മോടോര്‍ വാഹന വകുപ്പ് അധികൃതര്‍. നെടുങ്കണ്ടം കട്ടപ്പന ഭാഗത്തേയ്ക്ക് പോകുന്ന ചില ബസുകള്‍ എഴുകുംവയല്‍ ടൗണില്‍ പോകുമായിരുന്നില്ലെന്നും ഇതുവഴി കടന്ന് പോകുന്ന ബസുകള്‍ ആശാരിക്കവലയില്‍ യാത്രക്കാരെ ഇറക്കി വിട്ട് യാത്ര തുടരുന്നതായിരുന്നു പതിവെന്നുമാണ് ആരോപണം.

കഴിഞ്ഞ ദിവസം ഒരു ബസിന്റെ ഇത്തരത്തിലുള്ള നടപടിക്കെതിരെ വയോധികനായ യാത്രക്കാരന്‍ ജോയിന്റ ആര്‍ടി ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ജോയിന്റ് ആര്‍ടിഒ നടത്തിയ അന്വേഷണത്തില്‍ പരാതി ശരിയാണെന്നും പരാതിയില്‍ പറയുന്ന ബസിലെ കണ്‍ഡക്ടര്‍ക്ക് ലൈസന്‍സില്ലെന്നും കണ്ടെത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...