വയറിലെ സ്ട്രെച്ച് മാർക്ക് മാറാൻ വീട്ടില്‍ പരീക്ഷിക്കാം ഈ വഴികൾ

For full experience, Download our mobile application:
Get it on Google Play

പ്രസവത്തിനു ശേഷം പല സ്ത്രീകളെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് വയറില്‍ കാണപ്പെടുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍. ശരീരഭാരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കൊണ്ടും ഹോര്‍മോണുകളുടെ വ്യത്യാസം കൊണ്ടുമൊക്കെ ഇങ്ങനെ ഉണ്ടാകാം. ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ ഇത് ഇല്ലാതാക്കാം. അത്തരത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സ്ട്രെച്ച് മാർക്ക് മാറ്റാനായി പരീക്ഷിക്കാവുന്ന ചില എളുപ്പവഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഏതെങ്കിലും ബേബി ഓയില്‍ ഉപയോഗിച്ച് ദിവസത്തില്‍ ഒരു തവണ മസാജ് ചെയ്യുന്നത് സ്‌ട്രെച്ച്‌ മാർക്കുകളെ അകറ്റാനും ചര്‍മ്മത്തിലെ ചുളിവുകള്‍ മാറാനും ശരീരം മൃദുവാകാനും സഹായിക്കും. ചര്‍മ്മത്തിലുണ്ടാകുന്ന പാടുകളെ അകറ്റാന്‍ മികച്ചതാണ് വെളിച്ചെണ്ണ. സ്‌ട്രെച്ച്‌ മാർക്കുകളെ അകറ്റാനും വെളിച്ചെണ്ണ സഹായിക്കും. ഇതിനായി സ്‌ട്രെച്ച്‌ മാർക്കുകളുള്ള ഭാഗത്ത് ദിവസവും വെളിച്ചെണ്ണ പുരട്ടാം.

ആല്‍മണ്ട് ഓയില്‍ അഥവാ ബദാം എണ്ണ സ്‌ട്രെച്ച്‌ മാർക്കുകളുള്ള ഭാഗത്ത് ദിവസവും പുരട്ടുന്നതും ഫലം നല്‍കും.സ്‌ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പ്പം ആവണക്കെണ്ണ ദിവസവും പുരട്ടാം. ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാണ് സ്‌ട്രെച്ച് മാര്‍ക്കുകളെ അകറ്റാന്‍ സഹായിക്കുന്നത്. കൂടാതെ ചർമ്മത്തിന്‍റെ ഇലാസ്റ്റിസിറ്റി നിലനിർത്താനും ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകളെ തടയാനും ഇവയ്ക്ക് കഴിവുണ്ട്.

സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കാൻ അടുത്ത മികച്ചൊരു വഴിയാണ് ഒലീവ് ഓയില്‍ പുരട്ടുന്നത്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിലെ പാടുകളെ നീക്കം ചെയ്യാന്‍ സഹായിക്കും. സ്‌ട്രെച്ച്‌ മാർക്‌സ് ഇല്ലാതാക്കാൻ ഏറ്റവും മികച്ച വഴിയാണ് ചെറുനാരങ്ങയുടെ ഉപയോഗം. സ്‌ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പം ചെറുനാരങ്ങാ നീര് സ്ഥിരമായി പുരട്ടുന്നത് പാടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.ചര്‍മ്മ പ്രശ്നങ്ങള്‍ക്കുളള ഉത്തമ പരിഹാരമാണ് കറ്റാര്‍വാഴ എന്ന് എല്ലാവര്‍ക്കും അറിയാം.

ദിവസവും കറ്റാര്‍വാഴ നീര് പുരട്ടി നല്ലതു പോലെ മസാജ് ചെയ്യുന്നത് സ്‌ട്രെച്ച് മാര്‍ക്‌സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കാൻ മറ്റൊരു മികച്ച വഴിയാണ് പാൽപ്പാട. പാൽപ്പാട കൊണ്ട് ദിവസവും മസാജ് ചെയ്യാം. വിരലുകൾ ചർമ്മത്തിൽ വട്ടത്തിൽ ചലിപ്പിച്ച് വേണം മസാജ് ചെയ്യാൻ. പതിവായി ചെയ്താല്‍ ഫലം ലഭിക്കും.

ഷിയ ബട്ടറില്‍ ധാരാളം ആന്‍റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്‌ട്രെച്ച് മാര്‍ക്കുകള്‍ മാറ്റാന്‍ സഹായിക്കും. അതിനായി സ്‌ട്രെച്ച്മാര്‍ക്‌സുള്ള ഭാ​ഗത്ത് ഷിയ ബട്ടര്‍ നന്നായി പുരട്ടാം. ശരീരത്തിലെ പാടുകള്‍ മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. സ്‌ട്രെച്ച്‌ മാർക്‌സുള്ള ഭാഗത്ത് തേന്‍ പുരട്ടി മസാജ് ചെയ്യുന്നത് ഇവയെ അകറ്റാന്‍ സഹായിക്കും. മുട്ടയുടെ വെള്ളയും സ്‌ട്രെച്ച്‌ മാർക്‌സിന് നല്ലൊരു പരിഹാരമാണ്.

സ്‌ട്രെച്ച്‌മാർക്‌സ് ഉള്ള ഭാ​ഗത്ത് മുട്ടയുടെ വെള്ള പുരട്ടാം. ആഴ്ചയില്‍ മൂന്ന് ദിവസം വരെയൊക്കെ ഇങ്ങനെ ചെയ്യാം. ഉരുളക്കിഴങ്ങ് നീരും ഇത്തരത്തില്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കാൻ സഹായിക്കും. ഇവ ചര്‍മ്മത്തിലെ ഇരുണ്ട വൃത്തങ്ങള്‍ മറ്റ് പാടുകള്‍ എന്നിവ അകറ്റാനും സഹായിക്കും. ഇതിനായി സ്‌ട്രെച്ച്‌മാർക്‌സ് ഉള്ള ഭാ​ഗത്ത് ഉരുളക്കിഴങ്ങ് നീര് പുരട്ടിയാല്‍ മാത്രം മതി. പതിവായി ഇത് ചെയ്യുന്നത് ഫലം നല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...