ജീവിതശൈലീരോഗ പ്രതിരോധ ബോധവൽക്കരണ ശില്പശാല നടത്തി

For full experience, Download our mobile application:
Get it on Google Play

തുരുത്തിക്കാട്: മാർത്തോമ്മാ സഭ സീനിയർ സിറ്റിസൺ വാരത്തോട് അനുബന്ധിച്ച് തുരുത്തിക്കാട് മാർത്തോമ്മാ ഇടവക സീനിയർ സിറ്റിസൺ ഫെലോഷിപ്പ്, സേവികാസംഘം, ഇടവക വികസന സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജീവിതശൈലീരോഗ പ്രതിരോധ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ സഹകരണത്തോടെ നടന്ന ശില്പശാലയിൽ വികാരി റവ.സജു ശാമുവേൽ സി അധ്യക്ഷത വഹിച്ചു. ബിലിവേഴ്സ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് ഡയറക്ടറും കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസറും ഗവേഷണ വിഭാഗം വൈസ് ഡീനുമായ പ്രൊഫ.ഡോ. സംഗീത ജിതിൻ ഉദ്ഘാടനം നിർവ്വഹിച്ചു.

കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പ്രൊഫ.ഡോ.സംഗീത ജിതിൻ, ഡോ.ജോത്സന്യ നായർ, ഡയറ്റിക്സ് ആൻഡ് ന്യൂട്രീഷ്യൻ വിഭാഗം ചീഫ് ഡോ.ജ്യോതീ കൃഷ്ണൻ, അഷ്ന, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിൽ നിന്നുള്ള സ്മിത, ഗോകുൽ എന്നിവർ ക്ലാസെടുത്തു. കമ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ അവിരാ ചാക്കോ, ബിച്ചു പി ബാബു, സീനിയർ സിറ്റിസൺ ഫെലോഷിപ്പ് സെക്രട്ടറി ബാബു വർഗീസ്, വികസന സംഘം സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. വ്യായാമ പരിശീലനം, ഹെൽത്തി കുക്കിംഗ് ഡെമൊൺസ്ട്രേഷൻ എന്നീ  പരിപാടികളോടെ നടന്ന ശില്പശാലക്ക് ഡോ.രോഹിത്, ഡോ.രെഞ്ജിനാ, ഡോ. റിയ, സിസ്റ്റർ സോളി ജിനു, ജയ്മി, സിസ്റ്റർ സോളി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...