തിരുവനന്തപുരം: ലാത്വിയന്‍ സ്വദേശി ലിഗ കോവളത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം സിനിമയാകുന്നു. യുവതിയെ കാണാതായത് മുതല്‍ കുടുംബം നടത്തിയ തെരച്ചിലും അധികാരികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് നേരിട്ട വെല്ലുവിളികളും ഉൾപ്പെടെ ചേർത്ത് ചിത്രമൊരുക്കുന്നത് ലിഗയുടെ കുടുംബവുമായി അടുത്ത് ബന്ധമുള്ള വിജു വര്‍മ്മയാണ്. അധികൃതര്‍ പൊതുജനത്തിന്റെ മുന്നില്‍ മൂടിവെക്കാന്‍ ശ്രമിച്ച പലതും ഈ സിനിമയിലൂടെ പുറത്ത് കൊണ്ടുവരുമെന്നാണ് ചിത്രത്തിലെ അണിയറ പ്രവർത്തകരുടെ മുന്നറിയിപ്പ്.
ലിഗയുടെ കൊലപാതകം വെള്ളിത്തിരയിലെത്തുന്നു ; അധികാരികള്‍ മൂടിവെച്ചത് പുറത്ത് കൊണ്ടുവരുമെന്ന് അണിയറ പ്രവര്‍ത്തകര്‍
RECENT NEWS
Advertisment