കോന്നി : വാഹനത്തിന്റെ ലൈറ്റ് ഡിം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ
തര്‍ക്കത്തെ തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേര്‍ക്ക് വെട്ടേറ്റു. തേക്കുതോട് അള്ളുങ്കൽ ചരുവിൽ വീട്ടിൽ റോയി(42),അള്ളുങ്കൽ സ്വദേശി സുനിൽ എന്നിവർക്കാണ് പരുക്കേറ്റത്. സംഘർഷത്തിനിടയിൽ റോയിയുടെ തലയിൽ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് തണ്ണിത്തോട് പോലീസ് അറിയിച്ചു.
തണ്ണിത്തോട് പഞ്ചായത്ത് ഓഫീസിന് സമീപം രാത്രി പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. സ്ക്കൂട്ടറിൽ സഞ്ചരിച്ച റോയിയും സുനിലും വാഹനം ഡിം ചെയ്തില്ലെന്ന് ആരോപിച്ച് എതിരെ വന്നവരുമായി വാക്കുതർക്കമുണ്ടാവുകയും സംഘർഷമുണ്ടാവുകയുമായിരുന്നു. സംഭവത്തിൽ തണ്ണിത്തോട് വട്ടമൺ കുഴി ഷാജി(50), പുന്നമൂട്ടിൽ പ്രകാശ്(55), തണ്ണിത്തോട് മഞ്ഞത്തറയിൽ വീട്ടിൽ സജി(കൊച്ചാപ്പി) എന്നിവരെ തണ്ണിത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് റിമാൻഡ് ചെയ്തു. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.