കേരളത്തിൽ അടുത്ത 5 ദിവസം കൂടി നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപരം: കേരളത്തിൽ അടുത്ത 5 ദിവസം കൂടി നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും സെപ്റ്റംബർ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...