ഷാർജയിൽ ലൈറ്റ് വില്ലേജ് പൊതുജനങ്ങൾക്ക് തുറന്നു നൽകി

For full experience, Download our mobile application:
Get it on Google Play

ഷാർജ : പ്രകാശംകൊണ്ട് വിസ്മയം സൃഷ്ടിക്കുന്ന ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് മുന്നോടിയായി ലൈറ്റ് വില്ലേജ് വ്യാഴാഴ്ച തുറന്നു. ഷാർജ യൂണിവേഴ്‌സിറ്റി സിറ്റി ഹാളിന് സമീപത്തായാണ് ലൈറ്റ് വില്ലേജ്. 13-ാമത് ഷാർജ പ്രകാശോത്സവത്തിന് അടുത്ത ബുധനാഴ്ച തുടക്കമാകും. 18 വരെയാണ് പരിപാടി. എമിറേറ്റിന്റെ മുഖമുദ്രകളായ 12 കെട്ടിടങ്ങളിൽ തുടർച്ചയായി 12 ദിവസമാണ് ഉത്സവം.ഷാർജയ്ക്ക് നിറങ്ങൾപകരുന്ന ഉത്സവംകാണാൻ ഒട്ടേറെപേർ എത്തുമെന്നാണ് പ്രതീക്ഷ. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡിവലപ്‌മെന്റ് അതോറിറ്റിയാണ് പ്രകാശോത്സവം സംഘടിപ്പിക്കുന്നത്.

ഷാർജയുടെ സാംസ്കാരിക പൈതൃകകെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവൽ അരങ്ങേറുക. ഷാർജ പോലീസ് ആസ്ഥാനം, അൽ ഹംറിയ മാർക്കറ്റ്, കൽബ വാട്ടർ ഫ്രണ്ട്, ഖാലിദ് ലഗൂൺ, അൽ മജാസ് വാട്ടർഫ്രണ്ട്, ബീആ ആസ്ഥാനം, അൽ ദൈദ് ഫോർട്ട്, ഷാർജ മസ്ജിദ്, ശൈഖ് റാഷിദ് അൽ ഖാസിമി മസ്ജിദ്, അൽ നൂർ മസ്ജിദ്, അൽ റഫീസ ഡാം, ദിബ്ബ അൽ ഹിൻസ് സിറ്റി തുടങ്ങിയയിടങ്ങളിൽ പ്രകാശോത്സവം കാണാം. ലൈറ്റ് വില്ലേജിൽ യു.എ.ഇ.യുടെ 55 പദ്ധതികൾ പ്രദർശിപ്പിക്കുന്നുണ്ട്. നൂതന സാങ്കേതികവിദ്യയും ശബ്ദ സംവിധാനങ്ങളും സമന്വയിപ്പിച്ച് ഷാർജയുടെ പൈതൃകം മേളയിൽ പ്രദർശിപ്പിക്കുകയും ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസ് : ഒരാള്‍ കൂടി പിടിയില്‍

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍...

കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ്...

0
കോഴിക്കോട്: വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി...

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ

0
ചണ്ഡിഗഢ്: പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ....

തമിഴ്നാട് മന്ത്രി കെ ജഗദീശ്വരിയുടെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

0
ചെന്നൈ: തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ കാർ...