കൊച്ചി: പുതിയ മോഡൽ ഗ്യാസ് സിലിണ്ടർ വിപണിയിലെത്തിച്ചിരിക്കുകയാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ. സാധാരണ ഗ്യാസ് സിലണ്ടറുകളെക്കാൾ ഭാരക്കുറവും കൂടുതൽ സുരക്ഷയുമാണ് പ്രത്യേകത. തീ പടർന്നാലും ഈ സിലിണ്ടർ പൊട്ടിത്തെറിക്കില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.സാധാരണ ഗ്യാസ് സിലണ്ടറിന്‍റെ അതേ വിലയിൽ കൂടുതൽ സവിശേഷതയോടെയാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ കോംപോസൈറ്റ് ഗ്യാസ് സിലിണ്ടർ അവതരിപ്പിച്ചിരിക്കുന്നത്. ഭാരക്കുറവുള്ളതിനാൽ എളുപ്പത്തിൽ മാറ്റാനും എടുത്തുയർത്താനുമെല്ലാം സാധിക്കും.
തീ പടർന്നാലും പൊട്ടിത്തെറിക്കില്ല എന്ന ഉറപ്പാണ് കമ്പനി നൽകുന്നത്. അകത്തും പുറത്തും തുരുമ്പു പിടിക്കില്ല എന്നതും മറ്റൊരു സവിശേഷതയാണ്. എത്ര അളവ് ഗ്യാസ് , സിലിണ്ടറിലുണ്ടെന്ന് ഉപഭോക്താവിന് അറിയാൻ കോംപോസൈറ്റ് സിലിണ്ടറുകളിൽ സാധിക്കും.സാധാരണ ഗ്യാസ് സിലിണ്ടറിന്റെ അതേ വിലയാണ് കോംപോസൈറ്റ് സിലിണ്ടറുകൾക്കും. കണക്ഷൻ എടുക്കുമ്പോൾ നൽകുന്ന നിക്ഷേപം മാത്രമാണ് അൽപം കൂടുതലുള്ളത്. സാധാരണ ഗ്യാസ് സിലണ്ടറുകൾക്ക് 2200 രൂപയാണ് നിക്ഷേപം .കോംപോസൈറ്റ് സിലിണ്ടറുകൾക്ക് നിക്ഷേപം 3300 രൂപയാണ് .
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































