വെച്ചൂച്ചിറ : പത്തനംതിട്ട വെച്ചൂച്ചിറയില്‍ മിന്നലില്‍ വീടിന് നാശം. നിരവ് കുപ്പയ്ക്കല്‍ അനീഷ് കെ ഫിലിപ്പിന്റെ വീടിനാണ് മിന്നലില്‍ നാശം നേരിട്ടത്. ഇന്നലെ പുലര്‍ച്ചെ 2ന് ആണ് സംഭവം. മിന്നലില്‍ വൈദ്യുതി ഉപഭോഗം അളക്കുന്ന മീറ്റര്‍, എല്‍ഇഡി ബള്‍ബുകള്‍, വയറിങ്, സര്‍വീസ് കേബിള്‍, മോട്ടര്‍ എന്നിവ കത്തിനശിച്ചു. കൂടാതെ വീടിന്റെ ജനാലയുടെ പടി അടര്‍ന്ന് തെറിച്ചുപോയി. മിന്നലില്‍ വീടിന്റെ ഭിത്തിക്ക് വിള്ളലുണ്ട്. വീടിനു മുന്നിലെ വൈദ്യുതി തൂണിലെ പിന്‍ ഇന്‍സുലേറ്റര്‍ പൊട്ടിത്തെറിച്ചു. ആര്‍ക്കും പരുക്കില്ല.
വെച്ചൂച്ചിറയില്‍ മിന്നലില്‍ വീടിന് നാശം
RECENT NEWS
Advertisment



























