ആന്ധ്രാപ്രദേശ് : ആന്ധ്രാ പ്രദേശില്‍ ഇടിമിന്നലേറ്റ് നാല് പേര് മരിച്ചു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. കുര്‍ണൂല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ആണ് ഇവര്‍ക്ക് മിന്നലേറ്റത്. കുപ്പളയിലെ പാടത്തുനിന്ന് പണി കഴിഞ്ഞ് വരികയായിരുന്ന സ്ത്രീകള്‍ക്ക് മിന്നലേറ്റ് ഉടന്‍തന്നെ മരണപ്പെട്ടു. മിനിട്ടുകള്‍ക്ക് ശേഷം ഇതേ ഗ്രാമത്തിലെ മറ്റൊരു പാടത്ത് പണിയെടുക്കുകയായിരുന്ന രണ്ട് പുരുഷന്മാരും മിന്നലേറ്റ് ഉടന്‍ മരിക്കുകയായിരുന്നു.
ആന്ധ്രാപ്രദേശില്‍ ഇടിമിന്നലേറ്റ് നാലുപേര്‍ മരിച്ചു
RECENT NEWS
Advertisment