ചൂഷണം ചെയ്തു, ഗർഭിണിയാക്കി : ‘പടവെട്ട്’ സംവിധായകനെതിരെ തുറന്നടിച്ച് യുവതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലൈംഗിക പീഡന പരാതിയില്‍ സിനിമാസംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരി രംഗത്ത്. തന്നെ കെട്ടിയിട്ടാണ് സംവിധായകന്‍ പീഡിപ്പിച്ചതെന്നാണ് ഇരയുടെ പുതിയ വെളിപ്പെടുത്തല്‍. പോലീസിന് യുവതി നല്‍കിയ സ്റ്റേറ്റ്‌മെന്റില്‍ ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, ഗര്‍ഭിണിയായപ്പോള്‍ അബോര്‍ഷന്‍ ചെയ്യിപ്പിച്ചത്, മാനസിക പീഡനം തുടങ്ങിയവ ഉള്‍പ്പടെയുള്ള ഗൗരവമുള്ള വിഷയങ്ങല്‍ എണ്ണിയെണ്ണി പറയുന്നുണ്ട്.

സിനിമാ മേഖലയിലെ ഉത്തരവാദിത്തപ്പെട്ടവരെയെല്ലാം ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും സിനിമാമേഖലയില്‍ പരാതി പരിഹാര സെല്ലില്ലാത്തത് സങ്കടകരമാണെന്നും ഇര പറയുന്നു. വെളിപ്പെടുത്തലിന് പിന്നാലെ ലിജുവിനെ തല്‍ക്കാലത്തേയ്ക്ക് സിനിമാ മേഖലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യവുമായി ഡബ്ലിയു.സി.സി രംഗത്തെത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് സിനിമാസംവിധായകന്‍ ലിജു കൃഷ്ണയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു നിവിന്‍ പോളിയും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന ‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകനാണ് ലിജു. പടവെട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസ് കണ്ണൂരിലെത്തി സംവിധായകനെ കസ്റ്റഡിയിലെടുത്തത്.

മലബാറിന്റെ പശ്ചാത്തലത്തില്‍ മാലൂര്‍ എന്ന ഗ്രാമത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ 90 ശതമാനം ചിത്രീകരണവും ഇതിനോടകം പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി മൂലം ഏറെ നാള്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സണ്ണി വെയ്ന്‍, ഷമ്മി തിലകന്‍, അതിഥി ബാലന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ലിജു കൃഷ്ണ ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ഇദ്ദേഹം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. സണ്ണി വെയ്ന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. നേരത്തെ മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തില്‍ ലിജു കൃഷണയും സണ്ണി വെയ്‌നും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുന്നതിനിടെയാണ് സംവിധായകനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം വിവാദമായതോടെ തുടര്‍ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...