യമൻ പൗരനെ കൊന്ന കേസിൽ നിമിഷ പ്രിയയ്ക്ക് വധശിക്ഷ തന്നെ ; അപ്പീല്‍ കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

സ​നാ : യെ​മ​ന്‍ പൗ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ശ​രി​വെ​ച്ചു. സ​നാ​യി​ലെ അ​പ്പീ​ല്‍ കോ​ട​തി​യാ​ണ് വ​ധ​ശി​ക്ഷ ശ​രി​വെച്ച​ത്. 2017ല്‍ യമന്‍ പൗരനായ തലാല്‍ മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചത്. യെ​മ​നി​ല്‍ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ സ്വ​ന്ത​മാ​യി ക്ലി​നി​ക് തു​ട​ങ്ങാ​ന്‍ സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി വ​ന്ന ത​ലാ​ല്‍, പാ​സ്പോ​ര്‍​ട്ട് പി​ടി​ച്ചെ​ടു​ത്ത് ന​ട​ത്തി​യ ക്രൂ​ര​പീ​ഡ​ന​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് നി​മി​ഷ​യു​ടെ വാ​ദം. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് നിമിഷ പ്രിയ അപ്പീല്‍ കോടതിയെ സമീപിച്ചത്.

അ​പ്പീ​ല്‍ കോ​ട​തി വ​ധ​ശി​ക്ഷ ശ​രിവെ​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ യെ​മ​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സു​പ്രീം ജു​ഡീ​ഷ​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ പ​രി​ഗ​ണ​ന​ക്ക് കേ​സ് സ​മ​ര്‍​പ്പി​ക്കാം. എ​ന്നാ​ല്‍ അ​വി​ടെ അ​പ്പീ​ല്‍ കോ​ട​തി​യി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ശ​രി​യാ​യി​രു​ന്നോ എ​ന്നു പ​രി​ശോ​ധി​ക്കു​ക മാ​ത്ര​മാ​ണ് പ​തി​വ്. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബം പ​ണം സ്വീ​ക​രി​ച്ച്‌ മാ​പ്പ് ന​ല്‍​കി​യാ​ല്‍ മാ​ത്ര​മേ നി​മി​ഷ​ക്ക് ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രാ​നാ​കൂ. ഇ​തി​നാ​യി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​ച്ചി​രു​ന്നി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...