ഹോം സ്റ്റേകള്‍ കേന്ദ്രീകരിച്ച് റെ‍‍‍‍യ്ഡ് ; പെണ്‍വാണിഭ സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : നഗരത്തിലെ ഹോം സ്റ്റേകളില്‍ നടന്ന റെയ്ഡില്‍ 13 പേരെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു മിന്നല്‍ പരിശോധന. അഞ്ചു സ്ത്രീകളുള്‍‌പ്പെടെ 13 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ഉച്ചയോടെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനു കിഴക്കുവശത്തുള്ള ഹോം സ്റ്റേകളില്‍ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.

ബോട്ട് ജെട്ടിയിലും ബസ് സ്റ്റേഷന്‍ പരിസരത്തും സെക്സ് റാക്കറ്റ് ഏജന്‍റുമാര്‍ സജീവമാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ അന്തര്‍സംസ്ഥാനത്തു നിന്നെത്തിയ യുവതിയെ നടുറോഡില്‍ ഒരു സംഘം കടന്നുപിടിക്കുകയുണ്ടായി. ഇത് സെക്സ് റാക്കറ്റ് ഏജന്‍റുമാരും യുവാക്കളുമായി ഏറ്റുമുട്ടലിന് വഴിയൊരുക്കിയിരുന്നു. കണ്‍ട്രോള്‍ റൂം സൗത്ത് പോലീസ് എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസെത്തിയാണ് സംഘത്തെ വിരട്ടി ഓടിച്ചത്.

ഒരിടവേളക്ക് ശേഷം നഗരത്തില്‍ സെക്സ് റാക്കറ്റ് വിലസുകയാണ്. പകല്‍ സമയത്ത് പൊയ്യക്കര, ചുങ്കം, പള്ളാതുരുത്തി ഭാഗങ്ങളിലേക്ക് പോകുന്ന കാല്‍നട യാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും സംഘം തടഞ്ഞു നിര്‍ത്തുന്നത് പതിവാണ്. വിദ്യാര്‍ഥികളെയും വനിതകളെയുമാണ് തടഞ്ഞു നിര്‍ത്താറുള്ളത്. ഇതേതുടര്‍ന്ന് ചിലര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. പിടിയിലായവര്‍ക്കെതിരെയും ഹോം സ്റ്റേക്കെതിരെയും പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം

0
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഓഗസ്റ്റ് 22ന് രാവിലെ ഒൻപതുമണിമുതൽ ആലപ്പുഴ...

ഓണവിപണിയിൽ ചിപ്സിനും ഉപ്പേരിക്കും ചൂടൻ വിൽപ്പന ; കിലോയ്ക്ക് 560 രൂപ

0
കൊച്ചി : ഓണസദ്യ പൂർണമാക്കുന്ന ചിപ്സിനും ഉപ്പേരിക്കും ഓണവിപണിയിൽ ചൂടേറിയ വിൽപ്പന....

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...