Friday, April 18, 2025 5:18 pm

കൊറോണയെ പോലെ ഹാന്‍റാ വൈറസിനെയും പേടിക്കണോ? കൂടുതൽ അറിയാം

For full experience, Download our mobile application:
Get it on Google Play

ചെെന : കൊറോണ വൈറസ് എന്ന മാരക വൈറസ് ലോകം മുഴുവൻ നാശം വിതച്ചുകൊണ്ട് ഇപ്പോഴും പിടിമുറുക്കുമ്പോൾ, മറ്റൊരു വൈറസ് ചൈനയിൽ നിന്ന് തല പൊക്കിയിരിക്കുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലെ ഒരാൾക്ക് ഹാന്റാ വൈറസ് ബാധിച്ചതായി സ്ഥിരീകരിക്കുകയുണ്ടയി. ചൈനയുടെ ഗ്ലോബൽ ടൈംസിന്റെ ട്വീറ്റിൽ, ചാർട്ടേഡ് ബസിലെ ജോലിക്കായി ഷാൻ‌ഡോംഗ് പ്രവിശ്യയിലേക്ക് മടങ്ങുന്നതിനിടയിൽ ഇയാൾ മരിച്ചതായി റിപ്പോർട്ട് ചെയ്യുകയുണ്ടായി. ബസ്സിലെ മറ്റ് 32 പേരും ഇപ്പോൾ നിരീക്ഷണത്തിലാണ്. അവരെ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.

രോഗബാധിതനായ ആളുടെ മരണം വീണ്ടും പലരിലും പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. കാരണം മറ്റൊരു കൊലയാളി വൈറസിനെ കൂടി ഇനി നേരിടേണ്ടിവരുമോ എന്ന കാര്യം ഓർത്ത് ആളുകൾ ഏറെ ആശങ്കാകുലരാണ്. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും മെഡിക്കൽ വിദഗ്ധരും കൊവിഡ്-19 എന്ന മഹാമാരിക്കുള്ള പരിഹാരം കണ്ടെത്തുന്നതിനായി സമയത്തോട് മല്ലിടുന്ന ഈ സമയത്താണ് ഹാന്റാവൈറസിനെക്കുറിച്ചുള്ള വാർത്തകൾ പുറത്ത് വരുന്നത്.

സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) പറയുന്നത് അനുസരിച്ച്, “പ്രധാനമായും എലികളെ പോലുള്ള കരണ്ടു തിന്നുന്ന ജീവിവർഗ്ഗം പരത്തുന്ന വൈറസുകളുടെ ഒരു കുടുംബമാണ് ഹാന്റാവൈറസുകൾ, ഇത് ലോകമെമ്പാടുമുള്ള ആളുകളിൽ വിവിധ രോഗ പ്രശ്നങ്ങൾക്കും കാരണമാകും. ഏതെങ്കിലും തരത്തിലുള്ള ഹാന്റാവൈറസ് ബാധിച്ചാൽ ആളുകളിൽ ഹാന്റാവൈറസ് രോഗം ഉണ്ടാകാം. ഇത് ഹാന്റാവൈറസ് പൾ‌മണറി സിൻഡ്രോം (എച്ച്പി‌എസ്), വൃക്കസംബന്ധമായ ഹെമറേജിക് ഫീവർ വിത്ത് റിനൈൽ സിൻഡ്രോം (എച്ച്‌എഫ്‌ആർ‌എസ്) എന്നീ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.”

ഈ വൈറസുകൾ അമേരിക്കയിൽ “ന്യൂ വേൾഡ്” ഹാന്റാവൈറസുകൾ എന്ന് അറിയപ്പെടുന്നു. “ഓൾഡ് വേൾഡ്” ഹാന്റാവൈറസുകൾ എന്ന പേരിൽ അറിയപ്പെടുന്ന ഹാന്റാവൈറസുകൾ യൂറോപ്പിലും ഏഷ്യയിലും കാണപ്പെടുന്നു. വ്യത്യസ്ത തരം ഹാന്റാവൈറസുകൾ‌ ഉള്ളതിനാൽ‌, ഓരോ ഹാന്റാവൈറസ് സെറോടൈപ്പിനും അത് പടർത്തുന്ന എലി, അണ്ണാന്‍ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവിവര്‍ഗ്ഗത്തിൽ പെടുന്ന ഓരോ ഇനമുണ്ട്.

കൊറോണ വൈറസിൽ നിന്ന് വ്യത്യസ്തമായി, ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരില്ല, പക്ഷേ എലിക്കാട്ടം, എലി മൂത്രം, അല്ലെങ്കിൽ ഇവ കൂടുണ്ടാക്കാൻ ഉപയോഗിച്ച വസ്തുക്കൾ എന്നിവ ഒരാൾ തൊട്ട ശേഷം അയാൾ സ്വന്തം കണ്ണിലോ മൂക്കിലോ വായിലോ സ്പർശിച്ചാൽ ഈ രോഗം അയാളിലേക്ക് പകരാം. അതിനാൽ, ഹാന്റവൈറസ് ബാധിച്ച മനുഷ്യർ സാധാരണയായി വൈറസ് വഹിക്കുന്ന എലികളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടാവാം. സിഡിസി പറയുന്നതനുസരിച്ച്, വീടിനകത്തും പുറത്തും എലിശല്യം ബാധിക്കുന്നത് ഹാന്റാവൈറസ് പകരുവാനുള്ള പ്രധാന അപകട സാധ്യതയായി കരുതാം.

വൈറസ് അടങ്ങിയ കണങ്ങളെ വായുവിൽ ഇളക്കിവിടുകയും വായുവിൽ അടങ്ങിയിരിക്കുന്ന ഈ വൈറസ് കണങ്ങളിൽ നിങ്ങൾ ശ്വസിക്കുകയും ചെയ്താൽ നിങ്ങൾക്ക് അണുബാധ ഉണ്ടാകുകയും ചെയ്യുന്നു. അതുകൊണ്ടാണ് എലിശല്യം ബാധിച്ച പ്രദേശത്ത് പൊടിപടലങ്ങൾ അടിക്കുക, അടിച്ചുവാരുക, വാക്വം ക്ലീനിംഗ് നടത്തുക എന്നിവ ഒഴിവാക്കേണ്ടത് നിർണായകമായത്.

ഹാന്റാവൈറസ് ലക്ഷണങ്ങൾ

ഹാന്റാവൈറസ് പൾ‌മണറി സിൻഡ്രോം (എച്ച്പി‌എസ്), വൃക്കസംബന്ധമായ ഹെമറേജിക് ഫീവർ വിത്ത് റിനൈൽ സിൻഡ്രോം (എച്ച്‌എഫ്‌ആർ‌എസ്) എന്നിവയുടെ ലക്ഷണങ്ങളും അടയാളങ്ങളും എന്തൊക്കെയാണ്?

എച്ച്പി‌എസ് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം വളരെ കുറവായതിനാൽ, വൈറസിന്റെ ഇൻകുബേഷൻ അഥവാ വികസന കാലയളവ് ഇതുവരെ ശരിയായി അറിവായിട്ടില്ല.

എച്ച്പി‌എസിന്റെ (ഹാൻ‌ടവൈറസ് പൾ‌മോണറി സിൻഡ്രോം) ആദ്യകാല ലക്ഷണങ്ങളിൽ ചിലത് ഇവയൊക്കെയാണ്

1. ക്ഷീണം
2. പനി
3. പേശി വേദന
4. തലവേദന
5. തലകറക്കം
6. കുളിർ
7. വയറിലെ പ്രശ്നങ്ങൾ

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...