വെന്റിലേറ്ററും , ഐസൊലേഷൻ വാർഡും ട്രെയിനുകളിൽ സജ്ജമാക്കും ; കൊറോണയെ നേരിടാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി :  രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ നടപടികളുമായി ഇന്ത്യൻ റെയിൽവേയും. രോഗം സ്ഥിരീകരിച്ചവരെ ചികിത്സിക്കാനുള്ള ഐസൊലേഷൻ വാർഡുകളും, വെന്റിലേറ്ററുകളും ട്രെയിനുകളിൽ നിർമ്മിക്കാനാണ് തീരുമാനം. ഇതിനായി ട്രെയിനുകളുടെ കോച്ചുകൾ വിട്ടുനൽകും.

രാജ്യത്തെ ഗ്രാമീണ മേഖലകളിലെ ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ ഇത് ഉപകരിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നാല്‍ ഗ്രാമങ്ങളടക്കമുള്ള വിദൂര ദേശങ്ങളില്‍ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നപടി. ഇതിനൊപ്പം റെയില്‍വേയുടെ കീഴിലുള്ള ഫാക്ടറികളില്‍ രോഗം ഗുരുതരമായവരെ ചികിത്സിക്കാനുള്ള വെന്റിലേറ്ററുകളും കോച്ചുകളില്‍ നിര്‍മിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ യാദവുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയിലാണ് രോഗികള്‍ക്കാവശ്യമായ വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നത്. കപൂര്‍ത്തല കോച്ച്‌ ഫാക്ടറിയില്‍ ഇനി താത്കാലികമായി എല്‍.എച്ച്‌.ബി കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാകും നടക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ തട്ടുകടകളില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ മോഷണം പോകുന്നത് വ്യാപകമായി : പോലീസ് അന്വേഷണം...

0
തിരുവല്ല : തിരുവല്ല കുറ്റൂരില്‍ തട്ടുകടകളില്‍ നിന്നും പാചകവാത സിലിണ്ടറുകള്‍ മോഷണം...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....