കൊറോണ വൈറസ് ബാധയുണ്ടായെന്ന ഭയം കര്‍ണാടകയില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഉഡുപ്പി : കൊറോണ വൈറസ് ബാധയുണ്ടായെന്ന ഭയത്തേ തുടര്‍ന്ന് കര്‍ണാടകയില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. ഉഡുപ്പിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. വീടിന് സമീപത്തുള്ള മരത്തില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തനിക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങള്‍ ഉറപ്പായും പരിശോധനയ്ക്ക് വിധേയരാകണമെന്നും ഇയാള്‍ എഴുതിവെച്ച ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

അതേസമയം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ട ആളുകളുടെ ലിസ്റ്റില്‍ ഇയാള്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 56 കാരനായ ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളും പിതാവുമാണ്. ആത്മഹത്യ ചെയ്തയാള്‍ തനിക്ക് കൊറോണയുണ്ടെന്ന് ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരിക്കുന്നതിനാല്‍ ഇയാളില്‍ നിന്ന് രോഗ നിര്‍ണയ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനാ ഫലവും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതിന്റെ റിപ്പോര്‍ട്ടും വരാന്‍ കാത്തിരിക്കുകയാണ് പോലീസ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...