പ്ലാവില്‍ നിന്നും ചക്ക ഇടുന്നതിനിടെ വൈദ്യൂതാഘാതമേറ്റ്  യുവാവ്   മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പള്ളി : പ്ലാവില്‍ നിന്നും ചക്ക ഇടുന്നതിനിടെ  വൈദ്യൂതാഘാതമേറ്റ്  യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന പിതാവിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഴിക്കത്തോട് പനച്ചേപ്പള്ളി പൈനുംമൂട്ടില്‍ ഡൊമിനിക്കിന്‍റെ (നൈനാച്ചന്‍) മകന്‍ ജിക്കു (25) ആണ് മരിച്ചത്. പരിക്കേറ്റ ഡൊമിനിക്ക് ചികിത്സയിലാണ്.

രാവിലെ 11.30 ഓടെയാണ് സംഭവം. ചക്ക പറിക്കുന്നതിനായി പ്ലാവിന് സമീപത്തെ റബര്‍ മരത്തില്‍ അലുമിനിയം ഏണി ചാരിവച്ച്‌ കയറുമ്പോഴാണ് അപകടമുണ്ടായത്. ഏണി ചരിഞ്ഞ് 11 കെവി ലൈനില്‍ വീണതോടെ യുവാവിനും പിതാവിനും വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കോട്ടയത്ത് സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ് മരിച്ച യുവാവ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...