തിരുവനന്തപുരം: കാന്‍സര്‍ ബാധിച്ച് മൃഗശാലയിലെ സിംഹവാലന്‍ കുരങ്ങ് (കിങ്ങിണി) ഇന്നലെ ഉച്ചയോടെ ചത്തു.വയറില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നെന്ന് മൃഗശാല ഡോക്ടര്‍ അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.തൃശൂര്‍ മൃഗശാലയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബെത്തിച്ച കിങ്ങിണിക്ക് 15 വയസ് പ്രായമുണ്ട്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃഗശാല വളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. മരത്തില്‍ നിന്ന് വീണ് പരിക്കുകളുണ്ടായിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് മ്യൂസിയം ക്യൂറേറ്റര്‍ അറിയിച്ചു. എട്ട് സിംഹവാലന്‍ കുരങ്ങുകളാണ് ഇനി മൃഗശാലയില്‍ അവശേഷിക്കുന്നത്.





























