മത്സരത്തിനിടെ ക്വിൻ സള്ളിവനെ അടിച്ചു ; ലയണൽ മെസിക്ക് പിഴ

For full experience, Download our mobile application:
Get it on Google Play

മയാമി: ലയണൽ മെസിക്ക് പിഴ. അമേരിക്കൻ മേജർ ലീഗ് സോക്കർ ആണ് പിഴ ചുമത്തിയത്. മത്സരത്തിനിടെ എതിർ താരത്തെ അടിച്ചതിനാണ് ഇന്റർ മയാമി താരത്തിനെതിരെ നടപടി എടുത്തത്. ഫിലാഡൽഫിയ താരം ക്വിൻ സള്ളിവനെയാണ് മെസി അടിച്ചത്. സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ നടന്ന വാദ്വാദത്തിനിടെയാണ് ആക്രമണം ഉണ്ടായത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോകൾ പരിശോധിച്ചതിന് ശേഷമാണ് എംഎൽസ് നടപടിയിലേക്ക് നീങ്ങിയത്. കളി സമനിലയായതോടെ ഇരു ടീമുകളിലെയും ഓരോ കളിക്കാർ അവസാന ഘട്ടത്തിൽ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി.

മത്സരത്തിൽ ഇന്റർ മയാമിക്ക്‌ വേണ്ടി മെസി ഒരു ഗോൾ നേടുകയും മറ്റൊന്നിന്‌ അവസരമൊരുക്കുകയും ചെയ്‌തിരുന്നു. എംഎൽഎസ്‌ ഇ‍ൗ സീസണിൽ 13 ഗോളും 17 അവസരമൊരുക്കലുമായി മെസിക്ക്‌. അച്ഛൻ ഹോർഹെ മെസിയുടെ മരണത്തിനുശേഷം മൂന്നാമത്തെ കളിയിലാണ്‌ അർജന്റീന ക്യാപ്‌റ്റൻ ഇറങ്ങിയത്. കഴിഞ്ഞ വർഷം എതിർ സഹപരിശീലകനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിന് മെസിക്ക് പിഴ ലഭിച്ചിരുന്നു. ന്യൂയോർക്ക്‌ സിറ്റി എഫ്‌സിക്കെതിരായ മത്സരശേഷം സഹപരിശീലകനുനേരെ മെസി പ്രകോപിതനായി കഴുത്തിൽ പിടിച്ച്‌ തള്ളാൻ ശ്രമിച്ചതിനായിരുന്നു നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...