ലയൺസ് 318 ബി ക്യാബിനറ്റ് മെമ്പർമാർ സ്ഥാനമേറ്റു

For full experience, Download our mobile application:
Get it on Google Play

എടത്വ : ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 ബി യുടെ 2024 2025 വർഷത്തെ ക്യാബിനറ്റ് മെമ്പർമാരുടെ സ്ഥാനാരോഹണം ചങ്ങനാശ്ശേരി കോണ്ടൂർ ബാക് വാട്ടർ കൺവെൻഷൻ ഹാളിൽ നടന്നു. ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിൾ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലയൺസ് ഇൻറർനാഷണൽ ഡയറക്ടർ കെ ജി രാമകൃഷ്ണമൂർത്തി കാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു. വൈസ് ഗവർണർമാരായി വിന്നി ഫിലിപ്പും ജേക്കബ് ജോസഫും സ്ഥാനം ഏറ്റു. ലിയോ ഡിസ്ട്രിക്ട് കൗൺസിലിന്റെ ഉദ്ഘാടനം എൽ സി ഐ എഫ് ഏരിയ ലീഡർ അമർനാഥും ഡിസ്ട്രിക്ട് വനിതാ ഫോറം മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ അജയകുമാറും നിർവഹിച്ചു .ക്യാബിനറ്റ് സെക്രട്ടറിയായി വി കെ സജീവ് ട്രഷററായി സുരേഷ് ജെയിംസ് കൗൺസിൽ പ്രസിഡണ്ടായി ജൂലിയ സതീഷ് ജോർജ് വനിതാ ഫോറം പ്രസിഡണ്ടായി ഡോക്ടർ ആൻസി ജോർജ് എന്നിവർ ചുമതല ഏറ്റു.

100 വനിതകൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷകൾ നൽകുക,സ്കൂളിൽ പഠിക്കുന്ന 100 പെൺകുട്ടികൾക്ക് സൈക്കിളും നൽകുക എന്നീ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. പത്രവായന പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി എല്ലാ ക്ലബ്ബുകളും അതാത് മേഖലയിലെ സ്കൂളുകളിൽ പത്രങ്ങൾ വിതരണം ചെയ്യുമെന്നും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും മാലിന്യ നിർമാർജന ബോധവൽക്കരണത്തിന്റെ ഭാഗമായി വേസ്റ്റ് ബി ന്നുകളും ഇൻസിനറേറ്ററുകളും നാപ്കിൻ വെൻഡിങ് മെഷീനുകളും നൽകുമെന്നും കുട്ടികളുടെ നേത്ര പരിശോധനയും അർഹരായവർക്ക് സൗജന്യമായി കണ്ണടകളും നൽകുമെന്ന് ഗവർണർ അറിയിച്ചു. നാരി ശക്തി അവാർഡ് ജേതാവ് ഡോ.എം എസ് സുനിലിനെയും ജാസ്മിൻ അജിയെയും ക്രിക്കറ്റ് കൗൺസിൽ അമ്പയർ ലയൺ രാജേഷ് പിള്ളയെയും ആദരിച്ചു. മുൻ ഗവർണർ ഡോ. ബിനോ ഐ കോശി, മൾട്ടിപ്പിൾ കൗൺസിൽ ട്രഷറർ സി വി മാത്യു, വൈസ് ഗവർണർ വിന്നി ഫിലിപ്പ് ,പിആർഒ എം പി രമേഷ് കുമാർ, അഡ്മിനിസ്ട്രേറ്റർ പിസി ചാക്കോ ,ജോസ് തെങ്ങിൽ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...