Wednesday, October 9, 2024 4:33 am

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ഭാരവാഹികൾ സ്ഥാനാരോഹണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ 2024- 2025 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പിഡിജി ഡോ സി.പി ജയകുമാറിന്റെ നേതൃത്വത്തിൽ നടന്നു. ക്ളബ് പ്രസിഡന്റ് ബിൽബി മാത്യൂ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചീഫ് പ്രോഗ്രാം കോർഡിനേറ്റർ മാർട്ടിൻ ഫ്രാന്‍സിസ് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവവഹിച്ചു. ജിഎടി ടീം കോർഡിനേറ്റർ എംജി.വേണുഗോപാൽ മുഖ്യ സന്ദേശം നല്കി. സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള വാർഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സോൺ ചെയർമാൻ ലയൺ സുരേഷ് ബാബു, ചെങ്ങന്നൂര്‍ ക്ലബ് അഡ്മിനിസ്‌ട്രേറ്റര്‍ ജോർജ് നെൽസൺ, ഫസ്റ്റ് വൈസ് പ്രസിഡന്റ് മോഡി കന്നയിൽ, ക്ലബ് മാർക്കറ്റിങ് ചെയർമാൻ കെ ജയചന്ദ്രന്‍, ക്ലബ്ബ് മെമ്പർഷിപ്പ് കോർഡിനേറ്റർ വിൻസൻ ജോസഫ് കടുമത്ത് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ക്ലബിന്റെ പ്രസിഡന്റ് ആയി സ്ഥാനാരോഹണം ചെയ്ത ഡോ.ജോൺസൺ വി ഇടിക്കുളയ്ക്ക് അംഗികാര മുദ്ര നല്കുകയും ഇന്റർനാഷണൽ ചാരിറ്റി സർവീസസ് അവാര്‍ഡ് ‍ നേടിയതിന് ആദരിക്കുകയും ചെയ്തു. മേപ്പാടിയിൽ പാർപ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാത്ഥിയുടെ നേഴ്സിങ്ങ് പഠനം യാഥാർത്ഥ്യമാക്കുന്നതിന് ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ആരംഭിച്ച സേവ് വയനാട് പ്രോജക്ടിനെ ഡിസ്ട്രിക്ട് 318ബി പിഡിജി ഡോ സി.പി ജയകുമാർ അഭിനന്ദിച്ചു. ക്ലബിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച വിശപ്പ് രഹിത എടത്വ പദ്ധതി 190 ദിവസം പിന്നിട്ടു.

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

വിറ്റാമിന്‍ എയുടെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

0
ശരീരത്തിന് ഏറെ പ്രധാനപ്പെട്ട വിറ്റാമിനാണ് വിറ്റാമിന്‍ 'എ'. കണ്ണുകളുടെ ആരോഗ്യത്തിനും രോഗ...

പാഴ്‌സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിന്‍റെ പേരിൽ വ്യാജസന്ദേശം

0
തിരുവനന്തപുരം: പാഴ്‌സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിന്‍റെ പേരിൽ...

ഇടുക്കി ഡിഎംഒയുടെ സസ്പെൻഷൻ സ്റ്റേ ചെയ്‌തു

0
ഇടുക്കി: ഇടുക്കി ഡിഎംഒയുടെ സസ്പെൻഷൻ സ്റ്റേ ചെയ്‌തു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ്...

പിവി അൻവർ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണം നിഷേധിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: പിവി അൻവർ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണം നിഷേധിച്ച് സംസ്ഥാന...