കലൈഞ്ജര്‍ വിമന്‍ റൈറ്റ് സ്‌കീം : സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തമിഴ്‌നാട് : തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് നിര്‍ണായക നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍. സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ കൈമാറി. പ്രതിമാസം ആയിരം രൂപ വീതം നല്‍കുന്ന കലൈഞ്ജര്‍ വിമന്‍ റൈറ്റ് സ്‌കീമിന്റെ ഭാഗമായാണ് തുക നല്‍കിയത്. 131 കോടി സ്ത്രീകളുടെ അക്കൗണ്ടില്‍ പണമെത്തി. ഫെബ്രുവരിയിലെ തുകയ്‌ക്കൊപ്പം രണ്ട് മാസത്തെ തുക മുന്‍കൂറായി നല്‍കി. 2000 രൂപ വേനല്‍ കാല ആനുകൂല്യമെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പാണ് സര്‍ക്കാറിന്റെ നിര്‍ണായക നീക്കം. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് സ്റ്റാലിന്‍ നല്‍കിയ ഉറപ്പാണ് ഈ ഗ്രാന്റ്. ആരൊക്കെ തടസം സൃഷ്ടിക്കാന്‍ ശ്രമിച്ചാലും അതില്‍ നിന്ന് പിന്നോട്ട് പോകില്ല. തിരഞ്ഞെടുപ്പിന്റെ പേരില്‍ കഴിഞ്ഞ മൂന്ന് മാസമായി ഗ്രാന്‍ഡ് നിര്‍ത്തിവെക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

നമ്മുടെ ദ്രാവിഡ മോഡല്‍ സര്‍ക്കാര്‍ അത് മുന്‍കൂട്ടികണ്ടു. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലേക്കുള്ള അഡ്വാന്‍സ് തുകയായ 3,000 രൂപയും വേനല്‍ക്കാല പ്രത്യേക പാക്കേജായി 2,000 രൂപയും ചേര്‍ത്ത്, 1.31 കോടി ഗുണഭോക്താക്കള്‍ക്കും ഇന്ന് രാവിലെ 5,000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. തമിഴ് സ്ത്രീകളുടെ പിന്തുണയോടെ അടുത്ത തവണയും ഞങ്ങള്‍ തന്നെ അധികാരത്തില്‍ വരും. 1000 രൂപ എന്നത് ഇരട്ടിയാക്കി 2000 ആയി ഉയര്‍ത്തും. എന്റെ സഹോദരിമാര്‍ക്ക് ഈ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ നല്‍കുന്ന വാഗ്ദാനമാണിത്. നമ്മള്‍ ഒന്നായി വിജയിക്കും – സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...