സംസ്ഥാനത്ത് പാസ് നല്‍കി മദ്യം വിതരണം ചെയ്യാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ അടച്ച സാഹചര്യത്തിലുള്ള പ്രതിസന്ധി ഇല്ലാതാക്കാന്‍ സംസ്ഥാനത്ത് പാസ് നല്‍കി മദ്യം വിതരണം ചെയ്യാന്‍ തീരുമാനം. സംസ്ഥാനത്ത് അമിത മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മദ്യം നല്‍കാനാണ് തീരുമാനം. ഇതിനായി എക്‌സൈസ് വകുപ്പ് പാസ് നല്‍കും. എന്നാല്‍ ഇതിനായി ബിവറേജ്‌സ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല.

പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാം. എന്നാല്‍ ഉത്തരവിനെതിരെ ശക്തമായ എതിര്‍പ്പുമായി കെജിഎംഒഎ രംഗത്തെത്തി. സംസ്ഥാനത്ത് മദ്യം ലഭിക്കാത്തതിനാല്‍ ഒരു വിഭാഗം ആളുകള്‍ ശരീരികവും മാനസികവുമായ അസ്വസ്തത പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു.

ആള്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവര്‍ക്കാണ് മദ്യത്തിനു പാസ് ലഭിക്കുക. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ ലക്ഷണങ്ങളുമായി എത്തുന്നവര്‍ ഒപി ടിക്കറ്റെടുത്ത് പരിശോധനയ്ക്ക് വിധേയമാകണം. ഇയാള്‍ ആള്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണം പ്രകടിപ്പിക്കുന്നയാളാണെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ അയാള്‍ക്ക് നിശ്ചിത അളവില്‍ മദ്യം വിതരണം ചെയ്യാമെന്ന് ഉത്തരവില്‍ പറയുന്നു.

ഈ റിപ്പോര്‍ട്ട് അടുത്തുള്ള എക്‌സൈസ് റേഞ്ച് ഓഫീസിലോ സര്‍ക്കിള്‍ ഓഫീസിലോ ഹാജരാക്കിയാല്‍ പാസ് നല്‍കും. ഒരാള്‍ക്ക് ഒന്നിലധികം പാസ് നല്‍കില്ല. ഇതനുസരിച്ച്‌ മൂന്നു ലിറ്റര്‍ മദ്യം ബിവറേജസ് കോര്‍പറേഷന്‍ നല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...