മാര്‍ച്ച്‌ ഒന്നു മുതല്‍ സംസ്ഥാനത്തു മദ്യവില്‍പന ചില്ല് കുപ്പികളില്‍ മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മദ്യപാനം ആരോ​ഗ്യത്തിന് മാത്രമല്ല, പരിസ്ഥിതിക്കും ഹാനികരമായിരുന്നു. മദ്യം എത്തുന്ന പ്ലാസ്റ്റിക് കുപ്പികളായിരുന്നു പ്ലാസ്റ്റിക് മാലിന്യമായി പരിസ്ഥിതിക്ക് വില്ലനായിരുന്നത്. എന്നാല്‍ ഇപ്പോഴിതാ, പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഉറപ്പിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇനിമുതല്‍ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ഇതോടെ സംസ്ഥാനത്തു മദ്യവില്‍പന ഇനി ഗ്ലാസ്‌ കുപ്പികളില്‍ മാത്രമാകും. മാര്‍ച്ച്‌ ഒന്നു മുതലാവും ഇത് പ്രാബല്യത്തില്‍ വരുക. ബെവ്റേജസ് കോര്‍പറേഷന് ഇങ്ങനെ മാത്രമേ വിതരണം ചെയ്യാവൂ എന്നറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ മദ്യക്കമ്ബനികള്‍ക്കു നോട്ടിസ് നല്‍കി.അതെ സമയം, സ്റ്റോക്കുള്ള പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം വിറ്റുതീര്‍ക്കുന്നതിനു തടസ്സമുണ്ടാകില്ല. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം നിര്‍ദ്ദേശിച്ചിരുന്നു. അന്ന് മദ്യത്തിന്‍റെ അടിസ്ഥാന വിലയില്‍ മാറ്റം വരുത്തണമെന്ന കമ്ബനികളുടെ ആവശ്യം അംഗീകരിക്കാതിരുന്നതോടെ നിര്‍ദ്ദേശം നടപ്പായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...