കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയo

For full experience, Download our mobile application:
Get it on Google Play

ന്യൂഡെല്‍ഹി:  കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ പതിനൊന്നാംവട്ട ചര്‍ചയും പരാജയപ്പെട്ടു. ഇതില്‍ കൂടുതല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നു സര്‍കാര്‍ അറിയിച്ചു. മാത്രമല്ല, ഇനി ചര്‍ച്ച തുടരണമെങ്കില്‍ കര്‍ഷകസംഘടനകള്‍ തീയതി അറിയിക്കണമെന്നും വ്യക്തമാക്കി. കൃഷി നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളുമായി വിജ്ഞാന്‍ ഭവനിലാണ് ചര്‍ച നടന്നത്. എന്നാല്‍ ചര്‍ച പരാജയപ്പെട്ടതോടെ സമരം തുടരുമെന്ന് കര്‍ഷകര്‍ അറിയിച്ചു.

നേരത്തെ, വിവാദ കൃഷി നിയമങ്ങള്‍ നടപ്പാക്കുന്നത് ഒന്നര വര്‍ഷത്തേക്കു മരവിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം വിജ്ഞാന്‍ ഭവനില്‍ നാലു മണിക്കൂര്‍ നീണ്ട ചര്‍ച പതിവു പോലെ അലസിപ്പിരിയുന്നതിന്റെ വക്കിലെത്തിയപ്പോഴാണ്, നിയമങ്ങള്‍ മരവിപ്പിക്കുന്നതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്രം മുന്നോട്ടുവച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനം കര്‍ഷക സംഘടനകള്‍ തള്ളി. മൂന്നു നിയമങ്ങളും പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നും റിപബ്ലിക് ദിനത്തില്‍ സമാന്തര കിസാന്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചു. ഡെല്‍ഹി- ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ സംഘടനാ നേതാക്കള്‍ കഴിഞ്ഞദിവസം നടത്തിയ മാരത്തണ്‍ ചര്‍ചകള്‍ക്കൊടുവിലാണ്, കേന്ദ്ര വാഗ്ദാനം തള്ളാന്‍ തീരുമാനിച്ചത്.

പ്രക്ഷോഭവുമായി ബന്ധപ്പെട്ടു വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 147 കര്‍ഷകര്‍ മരിച്ചുവെന്നും അവരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും പറഞ്ഞ സംഘടനകള്‍, നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയാറല്ലെന്നും വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...