തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി എക്സൈസ് മന്ത്രി എം. ലിജുവിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുമായി ചർച്ച നടത്തും. കള്ള് ഷാപ്പ് ഓണേഴ്‌സ് അസോസിയേഷൻ, ഡിസ്റ്റലേഴ്‌സ് ആൻഡ് ബ്രൂവറി അസോസിയേഷൻ എന്നിവരുമായി തൈക്കാട് ഗസ്റ്റ് ഹൗസിൽ വെച്ചാണ് ഇന്നത്തെ ചർച്ചകൾ നടക്കുന്നത്. നേരത്തെ മദ്യവിരുദ്ധ സംഘടനകളുമായി സർക്കാർ പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. നയരൂപീകരണത്തിന്റെ തുടർനടപടികളുടെ ഭാഗമായി വരുംദിവസങ്ങളിൽ മുൻ എക്സൈസ് മന്ത്രിമാരുമായും ചർച്ചകൾ നടത്തും. ഇതിനുപുറമേ ഇമെയിൽ വഴി പൊതുജനങ്ങൾക്കും എക്സൈസ് മന്ത്രിയെ നേരിട്ട് തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വിപണിയിൽ വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കണമോ എന്നതടക്കമുള്ള നിർണായക വിഷയങ്ങളിൽ മുന്നണി തലത്തിൽ ചർച്ച ചെയ്ത് യുഡിഎഫ് അന്തിമ തീരുമാനമെടുക്കും.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]




























