കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ് ; വീണാ ജോർജിന്‍റെയും ഗൺമാന്‍റേയും മൊഴി ഉടൻ രേഖപ്പടുത്തുമെന്ന് എസ്ഐടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻമന്ത്രി വീണാ ജോർജിൻ്റെ മൊഴി എസ്ഐടി ഉടൻ രേഖപ്പെടുത്തും. വീണാ ജോർജിൻ്റെ ഗൺമാൻ്റെ മൊഴിയും എസ്ഐടി എടുക്കും. കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്നും എസ്ഐടി പരിശോധിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലെ സിസിടിവി എസ്ഐടി സംഘം ഇന്നലെ പരിശോധിച്ചിരുന്നു. ഫെബ്രുവരി 25നുണ്ടായ കെഎസ്‍യു പ്രതിഷേധത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം ഇന്നലെ റെയിൽവേ സ്റ്റേഷനിലും എത്തിയിരുന്നു. സാക്ഷികളുടെ മൊഴിയും എസ്ഐടി സംഘം രേഖപ്പെടുത്തും. കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എം സി അതുൽ ഉൾപ്പടെ അഞ്ച് പേരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ വധശ്രമം ചുമത്തിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടോയെന്നും എസ്ഐടി അന്വേഷിക്കും.

സ്പീക്കറായിരുന്ന എ എൻ ഷംസീറിനെ കണ്ട ശേഷമാണ് കഴുത്തിന് വേദനയെന്ന് പറഞ്ഞ് വീണാ ജോർജ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. കേസിൽ വീണാ ജോർജിന്‍റെയും ഗൺമാന്‍റേയും മൊഴി വൈകാതെ എടുക്കും. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് പ്രത്യേക സംഘത്തിന്‍റെ നീക്കം.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൈലറ്റ് വാഹനത്തിനുമുന്നിൽ എസ്എച്ച്ഒയുടെ വണ്ടി ; കൂടുതൽ അകമ്പടി വേണ്ടെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഔ​ദ്യോ​ഗിക യാത്രക്ക് കൂടുതൽ വാഹനങ്ങൾ വിന്യസിക്കരുതെന്ന് മുഖ്യമന്ത്രിയുടെ നിർദേശം. ഇന്ന്...

പഹൽ​ഗാം ഭീകരാക്രമണം : അവസാന സൂത്രധാരനെയും വധിച്ച് ഇന്ത്യൻ സൈന്യം

0
ഡൽഹി : പഹൽ​ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യൻ സൈന്യം വധിച്ചു....

മുട്ടിൽ മരംമുറിക്കേസ് ; വനംവകുപ്പിന്റെ ആദ്യ കുറ്റപത്രം മടക്കിയതിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് മെമ്മോ

0
കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ വനംവകുപ്പിന്റെ ആദ്യ കുറ്റപത്രം മടക്കിയ സംഭവത്തിൽ ബീറ്റ്...

മദ്യനയം ; കള്ള് ഷാപ്പ് ഉടമകളുമായും ഡിസ്റ്റലേഴ്സ് അസോസിയേഷനുമായും എക്സൈസ് മന്ത്രിയുടെ ചർച്ച ഇന്ന്

0
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി എക്സൈസ് മന്ത്രി എം....