മുട്ടിൽ മരംമുറിക്കേസ് ; വനംവകുപ്പിന്റെ ആദ്യ കുറ്റപത്രം മടക്കിയതിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് മെമ്മോ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ വനംവകുപ്പിന്റെ ആദ്യ കുറ്റപത്രം മടക്കിയ സംഭവത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് മെമ്മോ നൽകി. വനംവകുപ്പ് മന്ത്രി വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ഫയലുകൾ കോടതിയിൽ എത്തിക്കുന്നതിലും നിർദേശങ്ങൾ കൃത്യമായി അറിയിക്കുന്നതിലും വീഴ്ചയുണ്ടായെന്നാണ് വകുപ്പുതല റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അഞ്ച് വർഷവും ഏഴ് മാസത്തിനുശേഷമാണ് കേസിൽ കൃത്യമായ കുറ്റപത്രം സമർപ്പിച്ചത്. ആദ്യ കുറ്റപത്രം സമർപ്പിച്ച ഘട്ടത്തിൽ കോടതി അത് മടക്കുകയും ക്ലറിക്കൽ വീഴ്ചകളും കാലതാമസവും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. തുടർന്ന് കുറ്റപത്രം മടക്കിയതുമായി ബന്ധപ്പെട്ട് മന്ത്രി അന്ന് തന്നെ വിശദീകരണം തേടുകയും നോർത്ത് എൻസിസിഎഫുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് മെമ്മോ നൽകിയിരിക്കുന്നത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഹൽ​ഗാം ഭീകരാക്രമണം : അവസാന സൂത്രധാരനെയും വധിച്ച് ഇന്ത്യൻ സൈന്യം

0
ഡൽഹി : പഹൽ​ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യൻ സൈന്യം വധിച്ചു....

മദ്യനയം ; കള്ള് ഷാപ്പ് ഉടമകളുമായും ഡിസ്റ്റലേഴ്സ് അസോസിയേഷനുമായും എക്സൈസ് മന്ത്രിയുടെ ചർച്ച ഇന്ന്

0
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി എക്സൈസ് മന്ത്രി എം....

കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ് ; വീണാ ജോർജിന്‍റെയും ഗൺമാന്‍റേയും മൊഴി ഉടൻ രേഖപ്പടുത്തുമെന്ന്...

0
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻമന്ത്രി...

പാർട്ടി തെറ്റു തിരുത്തി മുന്നോട്ട് വരുന്നതിലുള്ള ജനങ്ങളുടെ പ്രതികരണമാണ് തദ്ദേശ ഉപതെരെഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് ഇ...

0
കണ്ണൂർ: പാർട്ടി തെറ്റു തിരുത്തി മുന്നോട്ട് വരുന്നതിലുള്ള ജനങ്ങളുടെ പ്രതികരണമാണ് തദ്ദേശ...