മദ്യവിലയിലെ വർധനവ് : കര്‍ണാടക, ഡൽഹി സർക്കാരുകള്‍ക്ക് തിരിച്ചടി ; മദ്യവില്‍പ്പന കുത്തനെ കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : മദ്യവില ഉയര്‍ത്തിയ തീരുമാനം  ഡൽഹി, കര്‍ണാടക സര്‍ക്കാരുകള്‍ക്ക് തിരിച്ചടിയായി. നികുതി വരുമാനം സ്വരൂപിക്കാമെന്നുള്ള കണക്കുകൂട്ടലിലായിരുന്നു മദ്യത്തിന്റെ വില ഉയര്‍ത്തിയത്. എന്നാലിത് സര്‍ക്കാരുകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ലോക്ക്ഡൗണ്‍ ആയതിനാല്‍ ഇത്രയും വിലയ്ക്ക് മദ്യം വാങ്ങാന്‍ ആളുകളുടെ കൈയില്‍ പണമില്ല. കച്ചവടം വലിയ രീതിയില്‍ തന്നെ കുറഞ്ഞു.

വില കുത്തനെ കൂട്ടിയതിനു പിന്നാലെ കര്‍ണാടകത്തില്‍ മദ്യ വില്‍പ്പനയില്‍ 60% ആണ് ഇടിവുണ്ടായത്. ആദ്യ 3 ദിവസങ്ങളില്‍ കച്ചവടം തകര്‍ത്തു. മേയ് 6 ന് 232 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. എന്നാല്‍ മേയ് 20 ന് വില്‍പന 61 കോടിയായി കുറഞ്ഞു. മേയ് 6 ന് സര്‍ക്കാര്‍ മദ്യവിലയില്‍ 21 മുതല്‍ 31% വരെ വര്‍ധനവ് വരുത്തിയിരുന്നു. ഇതോടെ കുപ്പിക്ക് 50 രൂപ മുതല്‍ 1000 രൂപ വരെയാണു വില കൂടിയത്. അഡീഷനല്‍ എക്‌സൈസ് ഡ്യൂട്ടി കൂട്ടി വരുമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് പരാജയപ്പെട്ടുവെന്ന് മദ്യശാല ഉടമകള്‍ തന്നെ പറയുന്നു. സംസ്ഥാനത്ത് ആകെയുള്ള 10,050 മദ്യക്കടകളില്‍ 4,880 എണ്ണം മാത്രമേ തുറന്നിട്ടുള്ളു. അതേസമയം ഡല്‍ഹിയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. കച്ചവടം പകുതിയിലേറെ കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ഡൗണായതിനാല്‍ വരുമാനം ഇല്ലാതായതോടെ മദ്യത്തിനായി ചിലവഴിക്കാന്‍ ആളുകളുടെ കൈയില്‍ പണം ഇല്ല. വില കൂടി ഉയര്‍ന്നതോടെ മദ്യം വേണ്ടെന്നു വെയ്ക്കാന്‍ ആളുകള്‍ തയ്യാറാവുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....