ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മാത്രമേ കേരളത്തെ രക്ഷിക്കാനാവു : കെ. കെ ശൈലജ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൂടുതൽ ട്രെയിനുകളും ഫ്ലൈറ്റുകളും വരുമ്പോൾ കൂടുതൽ കൊവിഡ് പോസിറ്റീവ് കേസിന് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. കർശന പരിശോധന നടത്തേണ്ടതുണ്ട്. വരുന്നവര്‍ ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മാത്രമേ കേരളത്തെ രക്ഷിക്കാനാവു. കൊവിഡിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ പൂര്‍ണമായി കൊവിഡ് നിയന്ത്രിച്ച് നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. 93 വയസ്സുള്ള ആളെ വരെ നമുക്ക് രക്ഷിക്കാനായി. എന്നാല്‍ പുറത്തു നിന്നുള്ളവരുടെ വരവോടെ മെയ് 7ന് ശേഷം 188 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണം കൂടിയാല്‍ നമുക്കും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരും. ആശുപത്രി ബെഡ്ഡുകള്‍ നിറഞ്ഞു കവിഞ്ഞാല്‍ ഓരോരുത്തര്‍ക്കും ശ്രദ്ധ കൊടുക്കാന്‍ കഴിയാതെ വരും. ആഭ്യന്തര വിമാനങ്ങളില്‍ വരുന്നവര്‍ക്കും ക്വാറന്‍റൈന്‍ വേണമെന്നും മന്ത്രി പറഞ്ഞു. പ്രായമായ വ്യക്തിയാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. നാട്ടിലേക്ക് വരുമ്പോൾ തന്നെ അവശയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....