കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിയെ 40 ദിവസമായിട്ടും ലിസ്റ്റില്‍ ചേര്‍ക്കാതെ കേരളം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ മെഡിക്കൽ കോളേജിൽ മരിച്ച മയ്യഴി സ്വദേശി മെഹ്റൂഫിനെ കേരളത്തിന്റെ ലിസ്റ്റിൽ ഉൾപെടുത്തണമെന്ന കേന്ദ്ര നിർദ്ദേശം നാൽപത് ദിവസമായിട്ടും അംഗീകരിക്കാതെ സംസ്ഥാനം. കേരളത്തിൽ മരിച്ചെങ്കിലും മയ്യഴി സ്വദേശിയായതിനാൽ പുതുച്ചേരിയുടെ കണക്കിലാണ് വരേണ്ടതെന്ന് കേരളം വാദിക്കുന്നു. എന്നാൽ മഹാരാഷ്ട്രയിൽ നാല് മലയാളികൾ മരിച്ചപ്പോൾ അത് ആ സംസ്ഥാനത്തിന്റെ കണക്കിലാണ് ചേർത്തിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടുകയാണ് കേന്ദ്ര സർക്കാർ. കേരളം കൈയ്യൊഴിഞ്ഞതിൽ പ്രതിഷേധിച്ച് നിയമ നടപടിക്ക് ഒരുങ്ങുകയാണ് മെഹ്റൂഫിന്റെ കുടുംബം.

ഏപ്രിൽ പതിനൊന്നിനാണ് ചികിത്സയിലിരിക്കെ മെഹറൂഫ് മരിച്ചത്. ചെറുകല്ലായിയിലെ പൊതുപ്രവർത്തകനായിരുന്ന മെഹ്റൂഫ് മരിച്ചതിന്റെ നാൽപതാം നാളത്തെ പ്രാർത്ഥന ചടങ്ങ് കഴിഞ്ഞു. മകനും മകളുടെ ഭർത്താവും മാത്രം സ്വന്തം വാഹനത്തിൽ 70 കിലോമീറ്റർ ദൂരെയുള്ള ഖബറിടത്തിൽ എത്തിയാണ് പ്രാർത്ഥന നടത്തിയത്. ഇതുവരെ കേരളത്തിന്റെയോ പുതുച്ചേരിയുടെ കണക്കിൽ ഈ മരണം ചേർത്തിട്ടില്ല. അതേസമയം  ഇന്നലെ രാത്രി മരിച്ച ചാവക്കാട് സ്വദേശിയുടെ പേര് രണ്ട് വെബ്സൈറ്റിലും ഇതുവരെ അപ്ഡേറ്റ് ആയിട്ടില്ല.

കേരളത്തിൽ കഴിഞ്ഞ ദിവസം വരെ 666 പേർക്ക് കൊവിഡ് ബാധിച്ചെന്ന് കേന്ദ്രത്തിലേയും കേരളത്തിലേയും വെബ്സൈറ്റുകളിൽ ഒരുപോലെയുണ്ട്. പക്ഷെ മരിച്ചവരുടെ ലിസ്റ്റിൽ മാത്രം കേന്ദ്രത്തിന്റെ കണക്കിൽ നിന്നും ഒരെണ്ണം കുറവാണ് കേരളം രേഖപ്പെടുത്തിയത്. പുതുച്ചേരി സ്വദേശി ആയത് കൊണ്ട് അവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് കേരളം വാദിക്കുന്നു. രോഗം സ്ഥിരീകരിച്ചതും മരിച്ചതും എവിടെയാണോ അവിടുത്തെ ലിസ്റ്റിലാണ് ഉൾപ്പെടുത്തേണ്ടത് എന്ന കേന്ദ്ര നിർദ്ദേശ പ്രകാരം കേരളം പേര് ചേർക്കണമെന്ന് പുതുച്ചേരി സർക്കാരും പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....