മദ്യനയ അഴിമതി: മനീഷ് സിസോദിയയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ഡൽഹി സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി സിബിഐ ആസ്ഥാനത്ത് പ്രതിഷേധിക്കും.ഡൽഹി മദ്യനയ അഴിമതിയിലെ സിബിഐ എഫ്‌ഐആറിൽ ഒന്നാം പ്രതിയാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 477 എ, അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് സിസോദിയ അടക്കമുള്ളവർക്കെതിരെ കേസ്. നേരത്തെ ഒരു തവണ സിബിഐ ചോദ്യം ചെയ്തിരുന്നെങ്കിലും കേസുമായി ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

സിസോദിയയുടെ വീട്ടിലും ഓഫീസിലും സിബിഐ മണിക്കൂറുകൾ നീണ്ട പരിശോധനയും നടത്തിയിരുന്നു. നിലവിൽ 7 പേരാണ് കേസിൽ അറസ്റ്റിലായത്. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവരെ നടന്ന അന്വേഷണങ്ങളിൽ സിബിഐക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും സിസോദിയ പരിഹസിച്ചു. അതേസമയം ചോദ്യം ചെയ്യലിനെ രാഷ്ട്രീയമായി നേരിടാൻ തന്നെയാണ് എഎപി തീരുമാനം. എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികൾ ഡൽഹി സിബിഐ ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിക്കും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സിബിഐ ആസ്ഥാനത്തിന് കൂടുതൽ സുരക്ഷ ഒരുക്കുമെന്ന് പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷപദവി എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ തയ്യാർ ; രണ്ട് ചുമതല വഹിക്കുന്നതിന്റെ പ്രയാസം...

0
തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവി എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ താന്‍ തയ്യാറാണെന്നും രണ്ട്...

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ

0
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി...

നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി...

ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുന്നതിന് തൊട്ടുമുൻപായി 94 ഇന്ത്യൻ നാവികരുമായി മൂന്ന് കൂറ്റൻ...

0
ന്യൂഡൽഹി: ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങളിലും അമേരിക്കയുടെ നയതന്ത്ര വഞ്ചനയിലും പ്രതിഷേധിച്ച് ഇറാൻ...