മദ്യനയ അഴിമതി ; മനീഷ് സിസോദിയയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി; എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ന്യൂഡല്‍ഹിയിലെ റൂസ് അവന്യൂ കോടതി ഏപ്രില്‍ 5 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സിബിഐ അന്വേഷിക്കുന്ന അഴിമതിക്കേസില്‍ സിസോദിയ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സിസോദിയയുടെ ജാമ്യപേക്ഷ വെള്ളിയാഴ്ച ഡല്‍ഹി റോസ് അവന്യു കോടതി പരിഗണിക്കും. കസ്റ്റഡികാലാവതി അവസാനിച്ചതോടെയാണ് ഇഡി സിസോദിയയെ കോടതിയില്‍ ഹാജരാക്കിയത്.

സിസോദിയയുടെ ജാമ്യാപേക്ഷയില്‍  പ്രത്യേക കോടതി വാദം കേള്‍ക്കുന്നത് മാര്‍ച്ച് 25ലേക്ക് മാറ്റി. റദ്ദാക്കിയ ഡല്‍ഹി എക്‌സൈസ് നയം 2021-22 രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടത്തിയെന്നാരോപിച്ച് ഫെബ്രുവരി 26 നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട് സിസോദിയയെ മാര്‍ച്ച് ഒമ്പതിന് തിഹാര്‍ ജയിലില്‍ ഇഡി അറസ്റ്റ് ചെയ്തു. എക്സൈസ് മന്ത്രിയായ സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരേയാണ് എഫ്ഐആര്‍ തയ്യാറാക്കിയത്. പിന്നീട് ഇഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ അടിയന്തിര നിർദ്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി...

കാസര്‍കോട് വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

0
കാസര്‍കോട്: തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. തൃക്കരിപ്പൂര്‍...

പിഎം ശ്രീയിൽ ലീഗ് നിലപാടിൽ കോൺഗ്രസ്സിൽ അമർഷം

0
തിരുവനന്തപുരം: പിഎം ശ്രീയിൽ ലീഗ് നിലപാടിൽ കോൺഗ്രസ്സിൽ അമർഷം. പാർട്ടിയിലെ ആഭ്യന്തര...

അതിരപ്പിള്ളി വിനോസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് വിലക്ക്

0
തൃശൂര്‍: അതിരപ്പിള്ളി വിനോസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലയില്‍...