സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ക്ക് അനുമതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ക്ക് അനുമതി. 243 പുതിയ പ്രീമിയം വാക്ക്-ഇന്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കാനാണ് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയത്. ബെവ്‌കോ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ഔട്ട്‌ലെറ്റുകളില്‍ നിലവിലെ 267ല്‍ നിന്ന് രണ്ട് മടങ്ങ് വര്‍ദ്ധനയാണ് ഉണ്ടാകുക.

175 പുതിയ ഔട്ട്‌ലെറ്റുകളും മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ 68 എണ്ണം പുനഃരാരംഭിക്കാനുമാണ് അനുമതി നല്‍കിയത്. ഏറ്റവും കൂടുതല്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ തൃശൂരിലാണ്. 28 പുതിയ ഔട്ട്‌ലെറ്റുകളാണ് തൃശൂരില്‍ ആരംഭിക്കുക. തിരുവനന്തപുരത്ത് 27 ഔട്ട്‌ലെറ്റും തുറക്കും. ഏറ്റവും കുറവ് കാസര്‍ഗോഡും പത്തനംതിട്ടയിലുമാണ്. ഏഴ് ഔട്ട്‌ലെറ്റുകള്‍ വീതമാണ് ഇവിടങ്ങളില്‍ തുറക്കുക.

അതേസമയം സംസ്ഥാനത്ത് കൂടുതല്‍ മദ്യം ഉല്‍പാദിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ ബ്രാന്‍ഡിയാണ് മദ്യപാനികള്‍ക്കായി മദ്യം സര്‍ക്കാര്‍ ഒരുക്കുന്നത്. ജവാന്‍ റമ്മിന്റെ ഉല്‍പാദനം ഇരട്ടിയാക്കാനും തീരുമാനിച്ചു. ബെവ്‌കോയിലെ മദ്യകമ്പനികളുടെ കുത്തക തകര്‍ക്കാനാണ് ബ്രാന്‍ഡി ഉല്‍പാദനം ആരംഭിക്കുന്നതിനും റമ്മിന്റെ ഉല്‍പാദനം കൂട്ടുന്നതിനും തീരുമാനിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ദില്ലി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...