ലിസ്റ്റ് ഇന്ന് ഇറങ്ങും ; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്ന് വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലിസ്റ്റ് ഇന്ന് ഇറങ്ങുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന്റെ 140 സീറ്റിലും ഇന്ന് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുധാകരനുമായി നിരന്തരമായി സംസാരിക്കാറുണ്ടെന്നും തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. സിപിഐഎമ്മില്‍ വലിയ കലാപങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 48 മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ 95 സ്ഥാനാര്‍ത്ഥികളെയും തീരുമാനിച്ചു. 50ലധികം സ്ഥാനാര്‍ത്ഥികളെയും നേരത്തെ തന്നെ തീരുമാനിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ എവിടെയാണ് വൈകിയത്. ഇപ്പോഴും എല്‍ഡിഎഫിലെ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുണ്ട്. ടീം യുഡിഎഫാണെന്ന് തെളിയിച്ച് ഒരു അപസ്വരവുമില്ലാതെ ചരിത്രത്തിലാദ്യമായി യുഡിഎഫ് 140 മണ്ഡലങ്ങളിലേക്കുമുള്ള സീറ്റുകള്‍ പങ്കിട്ടെടുത്തു. രണ്ട് ദിവസം കൊണ്ട് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയാക്കി. എന്നിട്ട് വൈകിയെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്- വി ഡി സതീശന്‍ പറഞ്ഞു.

ഇത്തവണ സിപിഐഎമ്മിലുണ്ടായ കലാപം പോലെ ഏതെങ്കിലും പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ടോയെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടേത് കേഡര്‍ പാര്‍ട്ടിയില്ല, ജനാധിപത്യ പാര്‍ട്ടിയാണെും അദ്ദേഹം പറഞ്ഞു. കീശയില്‍ നിന്ന് ഒരാള്‍ കടലാസെടുത്ത് ഇതൊക്കെയാണ് സീറ്റുകളെന്ന് പറയുമ്പോള്‍ ശരിയെന്ന് പറഞ്ഞ് കയ്യടിക്കുന്ന ആളുകളല്ല. വി ഡി സതീശനായാലും സണ്ണി ജോസഫായാലും ഏകപക്ഷീയമായി ഒരു കാര്യം പറഞ്ഞാല്‍ അത് നടക്കില്ലെന്ന് പറയാന്‍ ഒരുപാട് ആളുകളുള്ള പാര്‍ട്ടിയാണ്. ജനാധിപത്യപരമായ ചര്‍ച്ചകള്‍ നടക്കുന്ന പാര്‍ട്ടിയാണ്. കേഡര്‍ പാര്‍ട്ടിയായ സിപിഐഎമ്മില്‍ മുതിര്‍ന്ന നേതാക്കന്മാര്‍ ഉണ്ടാക്കിയ കലാപമെന്താണ്. അതുപോലൊരു സംഭവം യുഡിഎഫിലോ കോണ്‍ഗ്രസിലോ ഉണ്ടോ. സിപിഐഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തെ വെല്ലുവിളിക്കുന്നു- വി ഡി സതീശന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...