ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു : പന്തളം പൊങ്ങലടി എസ്.വി.എച്ച്.എസ് ജില്ലയില്‍ ഒന്നാമത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ‘ലിറ്റില്‍ കൈറ്റ്‌സ് ‘ ഐ.ടി ക്ലബ്ബുകളുടെ 2026 വര്‍ഷത്തെ സംസ്ഥാന – ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പൊങ്ങലടി എസ്.വി.എച്ച്.എസ് ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. ചെന്നീര്‍ക്കര എസ്.എന്‍.ഡി.പി ഹയര്‍ സെക്കണ്ടറി സ്കൂള്‍, കോന്നി ആര്‍.വി.എച്ച്.എസ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഉപജില്ലാതലത്തിലെ മികച്ച വിദ്യാലയങ്ങളായി അടൂര്‍ സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ് (അടൂര്‍ സബ് ജില്ല), എസ്.വി.ജി.വി.എച്ച്.എസ്.എസ് കിടങ്ങന്നൂര്‍ (ആറന്‍മുള സബ് ജില്ല), നേതാജി എച്ച്.എസ്.എസ് പ്രമാടം(കോന്നി സബ് ജില്ല), എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ് മുട്ടത്തുകോണം(കോഴഞ്ചേരി സബ് ജില്ല), സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ് ചെങ്ങരൂര്‍ (മല്ലപ്പള്ളി സബ് ജില്ല), സെന്റ് പോള്‍സ് നരിയാപുരം(പന്തളം സബ് ജില്ല), എം.ടി.എച്ച്.എസ്.എസ് പത്തനംതിട്ട (പത്തനംതിട്ട സബ് ജില്ല), നാഷണല്‍ എച്ച്.എസ്. വള്ളംകുളം (പുല്ലാട് സബ് ജില്ല), എസ്.എന്‍. ഡി.പി.എച്ച്.എസ്. വെണ്‍കുറിഞ്ഞി(റാന്നി സബ് ജില്ല), സെന്റ് തോമസ് എച്ച്.എസ്.എസ് ഇരുവള്ളിപ്ര (തിരുവല്ല സബ് ജില്ല) എന്നീ സ്കൂളുകള്‍ തിരഞ്ഞെടുക്കപ്പെട്ടു.

എ.ഐ ലിറ്ററസി, റോബോട്ടിക് പരിശീലനം, ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍, സ്‌കൂളുകളുടെ സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയ വിവിധ മേഖലകളിലെ പ്രവര്‍ത്തനം വിലയിരുത്തിയാണ് പുരസ്‌കാരം നിശ്ചയിച്ചത്. നിയമസഭാ സമുച്ചയത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ – ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്‍ ജില്ലാതല വിജയികള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സ്‌പെഷ്യല്‍ സെക്രട്ടറി ഡോ.ഡി.സജിത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍സാദത്ത് എന്നിവര്‍ പങ്കെടുത്തു. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന സ്‌കൂളുകള്‍ക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് ക്യാഷ് അവാര്‍ഡ്. പുരസ്‌കാര തുകയ്ക്ക് പുറമെ ട്രോഫിയും പ്രശംസാപത്രവും വിതരണം ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...