പത്തനംതിട്ട: ഗുരുതര കരൾരോഗം ബാധിച്ച് ചികിത്സയിലിരിക്കുന്ന മലയാലപ്പുഴ പൊതിപ്പാട് കൈലാസ് വില്ലയിൽ പി.കൈലാസിന്റെ (43) ജീവൻ രക്ഷിക്കാനായി നാടൊന്നിക്കുന്നു. അതീവ ഗുരുതരമായ നോൺ ആൽക്ക ഹോളിക് ലിവർ സിറോസിസ് ബാധിച്ച് ചികിത്സയിലാണ് കൈലാസ്. അടിയന്തരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിനായി 75 ലക്ഷം രൂപയിൽ അധികമാണ് വേണ്ടിവരിക.
കുറേ നാളുകളായുള്ള ചികിത്സമൂലവും അമ്മയുടെ അസുഖമായി ബന്ധപ്പെട്ടും സാമ്പത്തികമായി വളരെമോശം അവസ്ഥയിലാണ്. കൈലാസിന്റെ ജീവൻരക്ഷിക്കാനായി മലയാലപ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക രംഗത്തുള്ളവരെയും കുടുംബശ്രീ രംഗത്തുള്ളവരെയും ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ അധ്യക്ഷയായി.
ആന്റോ ആന്റണി എംപി, കെ.യു.ജനീഷ് കുമാർ എംഎൽഎ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷാജി, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളായ എ.ഷംസുദ്ദീൻ, സാമുവൽ കിഴക്കുപുറം, വി.മുരളീധരൻ, എസ്.ബിജു, ദിലീപ് കുമാർ പൊതീപ്പാട്, ഡി.അനിൽകുമാർ, മഞ്‌ജേഷ് വടക്കിനേത്ത്, ടി.ആർ.രഞ്ജിത്ത്, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
ഷീലാകുമാരി ചാങ്ങയിൽ (ചെയർപേഴ്‌സൺ), ഡി.അനിൽകുമാർ (കൺവീനർ), മഞ്‌ജേഷ് വട ക്കിനേത്ത് (ട്രഷറർ), പ്രശാന്ത് പി, നായർ (വൈസ് ചെയർമാൻ) എന്നിവരാണ് സമിതി ഭാരവാഹികൾ. സമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച പഞ്ചായത്തിലെ എല്ലാവീടുകളും സന്ദർശിച്ച് സംഭാവന സ്വീകരിക്കും. കൈലാസിന്റെ ചികിത്സാ സഹായത്തിനായി ആക്‌സിസ് ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. കൈലാസ് പി., അക്കൗണ്ട് നമ്പർ 911010000298605, ഐഎഫ്എസ്‌സി കോഡ് UTIB0000169, ഗൂഗിൾ & പേ ഫോൺ നമ്പർ 9048995999.