മാര്‍ക്ക് ലഭിച്ചതിൽ അപാകത ; എല്‍എല്‍ബി, എല്‍എല്‍എം പ്രവേശന പരീക്ഷയില്‍ പിഴവുണ്ടായെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എല്‍എല്‍ബി, എല്‍എല്‍എം പ്രവേശന പരീക്ഷയില്‍ അടിമുടി അപാകതകളെന്ന് പരാതി. മാര്‍ക്ക് ലഭിച്ചത് എഴുതിയ ഉത്തരങ്ങള്‍ക്കല്ലെന്ന് വിദ്യാര്‍ഥികള്‍ . എഴുതാത്ത ഉത്തരങ്ങള്‍ ശരിയായും ശരിയാക്കിയ ഉത്തരങ്ങള്‍ തെറ്റായും വന്നെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. പുനഃപ്രസിദ്ധീകരിച്ച പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റിലാണ് പിഴവുകളുള്ളത്. ക്യാന്‍ഡിഡേറ്റ് റെസ്‌പോണ്‍സിലാണ് പിഴവ് ഉള്ളതെന്ന് വിദ്യാര്‍ഥി ചൂണ്ടിക്കാട്ടി. നമ്മള്‍ ആരും എഴുതിയിട്ടുള്ള പരീക്ഷയ്ക്കല്ല ഇവര്‍ റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്തിട്ടുള്ളത്. നമ്മള്‍ എഴുതിയ ക്യാന്‍ഡിഡേറ്റ് ലിസ്റ്റല്ല അതില്‍ കിടക്കുന്നത്. ചില ആളുകള്‍ക്ക് ഉത്തരം തെറ്റായി മാറുകയാണ് ചെയ്തിട്ടുള്ളതെങ്കില്‍ ചില ആളുകള്‍ക്ക് ശരിയായി മാറുകയാണ ചെയ്തിട്ടുണ്ടാകുക. അതാണ് ബേസ്. ഇതിന് പരിഹാരമെന്നത് വീണ്ടും പരീക്ഷ നടത്തുക എന്നുള്ളതാണ് – വിദ്യാര്‍ഥി പറയുന്നു.

കേരള ലോ എന്‍ട്രന്‍സ് എക്‌സാം കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്. പരീക്ഷയ്ക്ക് തങ്ങള്‍ മാര്‍ക്ക് ചെയ്ത ഉത്തരങ്ങളും ശരിയായ ഉത്തരങ്ങളും പിന്നീട് പ്രൊഫൈലുകള്‍ ലോഗ് ഇന്‍ ചെയ്താല്‍ വിദ്യാര്‍ഥികള്‍ക്ക് അറിയാന്‍ സാധിക്കും. ഇത്തരത്തില്‍ നോക്കുമ്പോള്‍ തങ്ങള്‍ മാര്‍ക്ക് ചെയ്തിട്ടുള്ള ഉത്തരങ്ങളി പലതും മാറി വന്നിട്ടുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. രണ്ട് ദിവസം മുന്‍പാണ് പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് ലഭിക്കുന്നത്. ആദ്യം വിദ്യാര്‍ഥികള്‍ക്കെല്ലാം അധിക മാര്‍ക്ക് ലഭിക്കുന്നു എന്നതായിരുന്നു ആക്ഷേപം. പിന്നീട് ആ റാങ്ക് ലിസ്റ്റ് പിന്‍വലിക്കുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പുനഃപ്രസിദ്ധീകരിച്ച പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റിലാണ് പിഴവുള്ളത്. പരീക്ഷ നടത്തിയ കമ്പ്യൂട്ടറുകളില്‍ വന്ന സാങ്കേതിക തകരാറാണ് കാരണമെന്നാണ് സൂചന. വീണ്ടും പരീക്ഷ നടത്തുകയല്ലാതെ മറ്റ് പരിഹാരങ്ങളില്ലെന്നാണ് വിദ്യാര്‍ഥികളുടെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലെനോവോയിലെ ചെറിയൊരു പിഴവ് ; ഡ്രോപ്പ്ബോക്സിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഡാറ്റ ചോർത്തി

0
ഇന്റർനെറ്റ് വഴി ഫയലുകൾ സൂക്ഷിക്കാനും പങ്കിടാനും സഹായിക്കുന്ന ഒരു ജനപ്രിയ ക്ലൗഡ്...

കൊച്ചിയിൽ യുവതിയുടെ മൃതദേഹം നഗ്നനായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: തിരുവനന്തപുരം സ്വദേശിയായ യുവതി അങ്കമാലി കറുകുറ്റിയിൽ ദുരൂഹ സാഹചര്യത്തിൽ...

ശബരിമല സ്വർണക്കൊള്ള : സെപ്റ്റംബർ 25നകം കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയിൽ

0
കൊച്ചി: ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ ഈ മാസം 25നകം...

തിരുവനന്തപുരം കരകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം. കരകുളത്താണ് സംഭവം. ഡിപിഎംഎസ്...