അനീറ്റയെ നേരിൽ കണ്ട് എൽൽഡിഎഫ് സ്ഥാനാത്ഥി ഡോ തോമസ് ഐസക്ക്

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പള്ളി: കൊരട്ടി ഹോം ഓഫ് ഹോസ്പിറ്റാലിറ്റിയിലെ അന്തേവാസി അനീറ്റ അന്ന ഏബ്രഹാമിനെ നേരിൽ കണ്ട് എൽഡിഎഫ് സ്ഥാനാത്ഥി ഡോ തോമസ് ഐസക്ക്. ഡോ തോമസ് ഐസക്കിനെക്കുറിച്ച് പറയുമ്പോൾ ഏറെ വാചാലയായി അനീറ്റ. ടി.വി യിൽ മാത്രം കണ്ട് മുഖപരിചയം ഉള്ള മുൻ മന്ത്രി ഒക്കെ ആയ. ആളെ ആദ്യമായി നേരിട്ട് കാണുന്നതിൻ്റെ സന്തോഷവും അനീറ്റ പങ്കുവെച്ചു. സഖാവെ എന്ന് വിളിച്ചാണ് അനീറ്റ തോമസ് ഐസക്കിനെ വരവേറ്റത്. തനിക്ക് പഠിക്കണം പത്താം ക്ലാസ് ജയിക്കണം എന്ന ആഗ്രഹം അനീറ്റ ഐസക്കിനോട് പങ്കുവെച്ചു. പഠിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും പാസ്സായി കഴിയുമ്പോൾ സർട്ടിഫിക്കറ്റ് താൻ നേരിട്ട് വന്ന് നൽകുമെന്നും തോമസ് ഐസക്ക് ഉറപ്പ് നൽകി പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് നേരത്തെ പഠനം നിർത്തിയതായിരുന്നു അനീറ്റ . എറണാകുളം പോത്താനിക്കാട് സ്വദേശി ആയ അനീറ്റ വർഷങ്ങൾക്ക് മുൻപെ ഉണ്ടായ അപകടം മൂലം ചലന ശേഷി നഷ്ടമായതിനെ തുടർന്ന് വീൽചെയറിൽ ജീവിതം തള്ളിനീക്കുകയാണ്. സാക്ഷരതാ മിഷൻ്റെ കീഴിൽ തത്തുല്യ പഠനം നടത്തി ഏഴാം ക്ലാസ് പാസായിട്ടുള്ളതാണ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ...

അങ്കണവാടിയിൽ നിന്ന് കുട്ടിയെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയോട് ശുപാർശ ; വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന്...

0
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന് മന്ത്രി ബിന്ദു...

മദ്യപിച്ച് ലോറിയോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിനീളെ വാഹനങ്ങളും പോലീസ് ജീപ്പും ഇടിച്ചുതെറിപ്പിക്കുകയും ചെയ്ത ഡ്രൈവറെ

0
മലപ്പുറം: മദ്യപിച്ച് ലോറിയോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിനീളെ വാഹനങ്ങളും പോലീസ് ജീപ്പും...