തടി മേഖലയിലെ ചുമട്ട് കൂലി ഏകീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ചുമട്ട് തൊഴില്‍ മേഖലയിലെ തടി, വിറക് മുതലായവയുടെ കയറ്റിറക്ക് കൂലി ഏകീകരിച്ചു.
പുതിയ നിരക്ക് ചുവടെ: റബ്ബര്‍ സെലക്ഷന്‍ (ടണ്ണൊന്നിന്) 730 രൂപ, കെട്ടുകാശ് 20 രൂപ. റബ്ബര്‍ വിറക് (ടണ്ണൊന്നിന്) 550 രൂപ, കെട്ടുകാശ് 20 രൂപ. ലോക്കല്‍ (ടണ്ണൊന്നിന്) 700 രൂപ, കെട്ടുകാശ് 20 രൂപ. കട്ടന്‍സ് നീളം 4 1/4 വരെ (ടണ്ണൊന്നിന്) 730 രൂപ, കെട്ടുകാശ് 20 രൂപ. മൂന്നു മീറ്ററില്‍ താഴെയുളള കട്ടിത്തടി (തേക്ക്, ഈട്ടി, ആഞ്ഞിലി, പ്ലാവ്, മരുതി, മഹാഗണി) കെട്ടുകാശ് ഉള്‍പ്പെടെ (ക്യുബിക്ക് അടി) 55 രൂപ, കെട്ടുകാശ് 5 രൂപ. അല്‍ബീസിയ ക്യുബിക് അടി 37 രൂപ, കെട്ടുകാശ് 3 രൂപ. പാഴ് വിറക് (ടണ്ണൊന്നിന്) 400 രൂപ, കെട്ടുകാശ് 20 രൂപ. ഈ മാസം 20 മുതല്‍ രണ്ട് വര്‍ഷത്തെ പ്രാബല്യം പുതിയ നിരക്കിന് ഉണ്ടാകുമെന്ന് പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാ ലേബര്‍ ഓഫീസറുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ടിംബര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് റെജി ആലപ്പാട്ട്, ജില്ലാ സെക്രട്ടറി റോയി കുളത്തുങ്കല്‍, വി.എം വര്‍ഗീസ്, കെ.ഐ ജമാല്‍, സാജന്‍ തോമസ് (ഇന്‍ഫാം), വിജി വി.വര്‍ഗീസ്, സലാജദ്ദീന്‍ തുടങ്ങിയവര്‍ തൊഴിലുടമ പ്രതിനിധികളായും മലയാലപ്പുഴ മോഹന്‍ (സി.ഐ.ടി.യു.), ആര്‍.സുകുമാരന്‍ നായര്‍ (ഐ.എന്‍.ടി.യു.സി), പി.കെ ഗോപി (ഐ.എന്‍.ടി.യു.സി), പി.എം ചാക്കോ (യു.ടി.യു.സി.), കെ.ജി അനില്‍കുമാര്‍ (ബി.എം.എസ്.), തോമസ് ജോസഫ്, സി.കെ മോഹനന്‍ തുടങ്ങിയവര്‍ തൊഴിലാളി യൂണിയന്‍ പ്രതിനിധികളായും ചര്‍ച്ചയില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....