സെലിബ്രിറ്റി ഫിസിക്കൽ ട്രെയിനർ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെലിബ്രിറ്റി ഫിസിക്കൽ ട്രെയിനർ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി. താൻ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായെന്നും അതിജീവിത പറഞ്ഞു. പ്രൈം വോളിബോൾ ലീഗിലെ അഹമ്മദാബാദ്, ചെന്നൈ ടീമുകളുടെ സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിങ് പരിശീലകനായ അമൽ മനോഹറിനെതിരെ പോലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാനായില്ല. പ്രമുഖ സെലിബ്രിറ്റി ഫിസിക്കൽ ട്രെയിനറും പരിശീലകനുമായ അമൽ മനോഹറിനെതിരെയാണ് കൊല്ലം സ്വദേശിനി ഗുരുതരമായ പരാതി ഉന്നയിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ സ്ത്രീധനവും യുവതിയുടെ കേസിൽപ്പെട്ട സ്വത്തും ലഭിക്കില്ലെന്ന് കണ്ടതോടെ അമലിന്റെ സമീപനത്തിൽ മാറ്റം വന്നു. താനുമായുള്ള ബന്ധം ഉപേക്ഷിക്കാൻ അമൽ നിർബന്ധിച്ചെന്ന് യുവതി ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതോടെ തിരുവനന്തപുരത്തെ വീട്ടിൽ വെച്ച് യുവതി നേരിട്ടത് ക്രൂരപീഡനം. രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി, അടിവയറ്റിൽ ചവിട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു.

തുടർന്ന് യുവതി തിരുവനന്തപുരം മ്യൂസിയം പോലീസിൽ പരാതി നൽകി. പീഡനത്തിനും ശാരീരികമായി ഉപദ്രവിച്ചതിനുമാണ് കേസെടുത്തത്. എന്നാൽ ഈ മാസം ആറാം തീയതിയെടുത്ത കേസിൽ അമലിനെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഉന്നത ബന്ധങ്ങളുള്ള അമൽ കേസ് അട്ടിമറിക്കുമോ എന്ന ആശങ്കയും അതിജീവിതയ്ക്കുണ്ട്. പ്രൈം വോളിബോൾ ലീഗിന് പുറമെ, കേരളാ പൊലീസിന്‍റെ വോളിബോൾ ടീമിന്‍റെയും ഒരു പ്രമുഖ ക്രിക്കറ്റ്‌ താരത്തിന്‍റെയും മുൻ സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിങ് പരിശീലകൻ കൂടിയാണ് അമൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.