റോഡ്‌ കയ്യേറി തടി കയറ്റിയിറക്ക് ; വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയുടെ മലയോര മേഖലകളില്‍ വലിയ വാഹനങ്ങളില്‍ റോഡരികില്‍ തടി കയറ്റി ഇറക്കുന്നത് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. തിരക്കേറിയ റോഡിന്റെ വശങ്ങളിലാണ് പലപ്പോഴും വാഹന യാത്രക്കാര്‍ക്ക് തടസമായി തടി കയറ്റി ഇറക്കുന്നത്. വെളിച്ചമില്ലാത്ത ഇടങ്ങളില്‍ കുന്നുകൂട്ടി ഇടുന്ന തടികള്‍ വാഹന യാത്രക്കാര്‍ക്ക് വലിയ ഭീഷണിയായി മാറുകയാണ്. തണ്ണിത്തോട്, മണ്ണീറ, തേക്കുതോട്, ചിറ്റാര്‍, സീതത്തോട്, റാന്നി അടക്കമുള്ള പല പ്രദേശങ്ങളിലും ഇത്തരം നടപടികള്‍ നിര്‍ബാധം നടക്കുകയാണ്. തടികള്‍ റോഡിലൂടെ നിരക്കി ഇറക്കുന്നത് ടാറിംഗ് ഇളകി പോകുന്നതിനും കാരണമാകുന്നുണ്ട്. വെളിച്ചം കുറവുള്ള പ്രദേശങ്ങളില്‍ വാഹനങ്ങള്‍ കടന്നു വരുമ്പോള്‍ തടി ശ്രദ്ധയില്‍പ്പെടാതെ അപകടം സംഭവിക്കുന്നതിനുള്ള സാധ്യത ഏറെയാണ്‌.

സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിന്നും മുറിച്ചു മാറ്റുന്ന റബ്ബര്‍ തടികളാണ് പലപ്പോഴും ഇത്തരത്തില്‍ കൂട്ടി ഇടാറുള്ളത്‌. തീര്‍ത്തും നിയമപരമല്ലാത്ത ഈ പ്രവര്‍ത്തിക്ക് എതിരെ പോലീസ് കേസ് എടുക്കാറില്ല. റോഡില്‍ കൂട്ടി ഇട്ടിരിക്കുന്ന തടികള്‍ ഉരുണ്ട് റോഡിന്റെ നടുവിലേക്ക് വീഴുന്നതും അപകടങ്ങള്‍ക്ക് കാരണമായി തീരാറുണ്ട്. വലിയ ലോറികളിലും പിക്അപ് വാനുകളിലും ആണ് പലപ്പോഴും തടികള്‍ കയറ്റി ഇറക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ട്രേഡ് യൂണിയനുകള്‍ വഴിയാണ് ഇത്തരത്തില്‍ ലോഡ് കയറ്റി ഇറക്കുന്നത്. വീതി കുറവുള്ള റോഡില്‍ ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ തടികള്‍ ഇറക്കി ഇടുന്നതിന് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ കെ.ടി ജലീലിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി...

0
കോഴിക്കോട്: സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ കെ.ടി ജലീലിന്റെ പഴയ...

എസ് എഫ് ഐ സമരത്തിനെതിരായ പോലീസ് നരനായാട്ടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി എസ് എഫ്...

0
തിരുവനന്തപുരം: എസ് എഫ് ഐ സമരത്തിനെതിരായ പോലീസ് നരനായാട്ടിൽ ശക്തമായ പ്രതിഷേധം...

ശരിയായ കേരളം ഉണ്ടാകുന്നതിൽ പ്രാധന പങ്കുവഹിച്ചത് ബാലഗോകുലമെന്ന് കെ സുരേന്ദ്രൻ

0
കോഴിക്കോട്: ശരിയായ കേരളം ഉണ്ടാകുന്നതിൽ പ്രാധന പങ്കുവഹിച്ചത് ബാലഗോകുലമെന്ന് ബിജെപി മുൻ...

ജമ്മുകശ്മീരിലെ ബഡ്ഗാമിൽ സുരക്ഷാ സേനയും ഭീകരനും തമ്മിൽ ഏറ്റുമുട്ടൽ

0
ശ്രീന​ഗർ: ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന...