റാന്നിക്കാരുടെ ചിരകാലാഭിലാഷം പൂവണിയിച്ച് പുതിയ പാലത്തിൻറെയും അപ്രാേച്ച് റോഡിന്റെയും നിർമ്മാണം 19ന്

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിക്കാരുടെ ചിരകാലാഭിലാഷം പൂവണിയിച്ച് പുതിയ പാലത്തിൻറെയും അപ്രാേച്ച് റോഡിന്റെയും നിർമ്മാണം 19ന് പകൽ 3 ന് റാന്നി പെരുമ്പുഴയിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ഇതോടെ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് സമാന്തരമായി ബ്ലോക്കുപടി മുതൽ പൊന്തൻപുഴ വരെ പുതിയ ബൈപ്പാസ് ആകുന്നപാതയാണ് രൂപപ്പെടുന്നത്. റാന്നി വലിയ പാലത്തിൻ്റെ തുടർ നിർമ്മാണത്തിനായി കരാർ കമ്പനിയായ ഊരാളുങ്കൽ കോട്ട് ചെയ്ത 31.79 കോടി രൂപ ചിലവഴിച്ചാണ് നിർമ്മാണം നടത്തുക. നേരത്തെ നിർമ്മാണം മൂന്നുതവണ ടെൻഡർ ചെയ്തിരുന്നെങ്കിലും കരാറുകാരനായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ക്വോട്ട് ചെയ്ത തുകയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം കിട്ടേണ്ടതായി വന്നു.
തുടർന്നാണ് പുതിയ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. കരാറുകാരൻ എഗ്രിമെൻ്റും വെച്ചു. ഒരേ സമയം പാലത്തിൻ്റെയും ബൈപാസ് റോഡിൻ്റെയും നിർമ്മാണം ആരംഭിക്കും.

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിലെ റാന്നി വലിയ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മാണത്തിന് അനുമതി ലഭിച്ചത് കഴിഞ്ഞ പിണറായി സർക്കാരിൻറെ കാലത്താണ്. പാലത്തിൻറെ നിർമ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പാലത്തിന് ഇരുകരകളിലുമുള്ള അപ്പ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കാൻ നിയമപരമായി നേരിടേണ്ടിവന്ന കാലതാമസം നിർമ്മാണം ഇടയ്ക്കുവെച്ച് നിർത്താനിടയാക്കി. നദിയിലുള്ള മൂന്ന് തൂണുകളുടെ നിർമ്മാണം ഏകദേശം നടത്തിയെങ്കിലും അപ്രോച്ച് റോഡ് നിർമ്മാണം നടത്താതെ ബാക്കി നിർമ്മാണം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ആദ്യം കരാർ ഏറ്റെടുത്ത കമ്പനി പണികൾ നിർത്തിവെച്ചത്. പാലത്തിൻറെ ഗാർഡറും മറ്റും നിർമ്മിക്കണമെങ്കിൽ ഇതുവഴി കൊണ്ടുപോകണം. എന്നാൽ അപ്പ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കാൻ വൈകിയത് ഇതിൻ്റെ നിർമ്മാണം മുടങ്ങാനിടയായി.

കാലതാമസം നേരിട്ടതോടെ പാലത്തിൻറെ നിർമ്മാണ ചിലവ് എസ്റ്റിമേറ്റിൽ വകയിരുത്തിയ തുകയേക്കാൾ വർദ്ധിക്കുകയും നിർമ്മാണം നഷ്ടമാകുന്ന സാഹചര്യമുണ്ട് എന്ന കാരണത്താൽ കരാറുകാരൻ നിർമ്മാണം ഉപേക്ഷിക്കുകയും ആണ് ഉണ്ടായത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ ഉടൻ തന്നെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർത്ഥനപ്രകാരം സ്ഥലം സന്ദർശിക്കുകയും പാലം നിർമ്മാണത്തിനുള്ള തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. പാലത്തിൻറെ നിർമ്മാണ ചുമതല കെ ആർ എഫ് ബിക്ക് നൽകി അടിയന്തിര ഉത്തരവും പുറപ്പെടുവിച്ചു.

അങ്ങാടി പഞ്ചായത്തിലെ ഉപാസന കടവ് മുതൽ പേട്ട ജംഗ്ഷൻ വരെയും റാന്നി പഞ്ചായത്തിലെ ഒന്നര കിലോമീറ്റർ ദൂരം വരുന്ന ബ്ലോക്ക് പടി – രാമപുരം റോഡും ആണ് പാലത്തിൻറെ ഇരുകരകളിലേയും അപ്പ്രോച്ച് റോഡിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കെആർഎഫ്ബിയുടെ നിർമ്മാണ പ്രവർത്തി ആയതിനാൽ തന്നെ അവരുടെ മാനദണ്ഡങ്ങൾ അനുസരിച്ച് അപ്രോച്ച് റോഡിന് കുറഞ്ഞത് പത്ത് മീറ്റർ എങ്കിലും വീതി വേണം. നിലവിലുള്ള റോഡിന് കഷ്ടിച്ച് രണ്ട് മീറ്റർ പോലും വീതിയില്ലാത്ത അവസ്ഥയാണ്. ഇരു കരകളിലുമായി 155 ഭൂ ഉടമകളാണ് ഉള്ളത്. ഇവരുടെയെല്ലാം ഭൂമി മാർക്കറ്റ് വില നൽകി ഏറ്റെടുക്കുന്നതിന് വേണ്ടി ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള വിവിധ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച വ്യവഹാരങ്ങൾ ഒഴിവാക്കിയും തർക്ക രഹിതമായി ഏറ്റെടുക്കുന്നതിന് സുദീർഘമായ നടപടികളാണ് വേണ്ടി വന്നത്.

32 ഭൂ ഉടമകളുടെ ഭൂമി തരം മാറ്റുന്നതിനും കൃഷിവകുപ്പ് ഉൾപ്പെടെയുള്ള സംസ്ഥാന തലത്തിൽ വരെയുള്ള വിവിധ വകുപ്പുകളുടെ അനുമതിക്കും നിയമപ്രകാരമുള്ള സമയം ആവശ്യമായി വന്നു. ഇതെല്ലാം പൂർത്തിയാക്കി ഭൂ ഉടമകൾക്കെല്ലാം നഷ്ടപരിഹാരം നൽകി ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് കെ ആർഎഫ്ബിക്ക് കൈമാറിയിട്ടുണ്ട്. 14.43 കോടി രൂപയാണ് വസ്തു ഏറ്റെടുക്കലിനായി ചിലവാക്കിയത്. ഇതിനുശേഷം തുടർ നടപടിയിലേക്ക് നീങ്ങിയപ്പോഴാണ് നേരത്തെ ഉണ്ടായിരുന്ന തുക പാലം നിർമാണത്തിന് മതിയാകാതെ വന്നത്. ഈ തുക അനുവദിച്ചാണ് വീണ്ടും പാലം നിർമ്മാണം ആരംഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...