ചാലിയേക്കരയിൽ ആറ്റിൽ കുളിക്കാനെത്തിയ യുവാക്കളും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും കൂട്ടയടിയും

For full experience, Download our mobile application:
Get it on Google Play

പുനലൂർ: കൊല്ലം പുനലൂരിന് സമീപം ചാലിയേക്കരയിൽ ആറ്റിൽ കുളിക്കാനെത്തിയ യുവാക്കളും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും കൂട്ടയടിയും. സ്ത്രീകൾ കുളിക്കുന്ന കടവിൽ യുവാക്കൾ അതിക്രമിച്ചു കയറുകയും മോശമായി പെരുമാറുകയും ചെയ്തതാണ് സംഘർഷത്തിന് കാരണമായതെന്നാണ് ആരോപണം. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവങ്ങൾ അരങ്ങേറിയത്. ചാലിയേക്കര തോടിന്റെ കടവിൽ പ്രദേശവാസികളായ സ്ത്രീകൾ കുളിക്കാനെത്തിയപ്പോൾ പുറത്തുനിന്നെത്തിയ യുവാക്കൾ അവിടെ തമ്പടിക്കുകയായിരുന്നു.

സ്ത്രീകൾ എത്തിയിട്ടും അവിടെനിന്നും മാറാൻ യുവാക്കൾ തയ്യാറായില്ലെന്ന് മാത്രമല്ല, ഇവരെ ശല്യം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് നാട്ടുകാരുടെ ആരോപണം. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്യാൻ കൂടുതൽ നാട്ടുകാർ എത്തിയതോടെ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങി. പുറത്തുനിന്നെത്തിയ യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു. വനിതകൾ ഉൾപ്പെടെയുള്ളവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോഡ്ജിൽ ജനറേറ്റർ ഇല്ലാത്തത് ചോദ്യം ചെയ്ത താമസക്കാരന്റെ ചൂണ്ടുവിരൽ ലോഡ്ജ് ഉടമ കടിച്ചുമുറിച്ചു

0
എറണാകുളം: നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ലോഡ്ജിൽ ജനറേറ്റർ ഇല്ലാത്തത്...

സൊമാറ്റോയിൽ നിന്നും ഓർഡർ ചെയ്ത പാവ് ഭജിക്കൊപ്പം ഒരു ബീഡിക്കുറ്റിയും

0
ബെംഗളൂരു : സൊമാറ്റോയിൽ നിന്നും ഓർഡർ ചെയ്ത പാവ് ഭജിയിൽ സവാളയ്ക്കിടയിൽ...

പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ 1000 സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി...

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ സ്ത്രീപക്ഷ നിലപാടുമായി പാളയം ഇമാം

0
തിരുവനന്തപുരം: പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിനെതിരെയും അവർ വീടിനുപുറത്തിറങ്ങുന്നതിനെതിരെയും കാന്തപുരം എ.പി. അബൂബക്കർ...