പ്രക്കാനം കൈതവന ജംഗ്ഷനില്‍ അപകടകരമായ നിലയില്‍ റോഡില്‍ തടി കയറ്റിയിറക്ക്

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂര്‍ : ഓമല്ലൂര്‍ – ഇലന്തൂര്‍ റോഡില്‍ പ്രക്കാനം കൈതവന ജംഗ്ഷനില്‍ അപകടകരമായ രീതിയില്‍ റോഡില്‍ തടി കയറ്റുന്നത്‌ പൊതു ജനങ്ങള്‍ക്ക് ഭീഷണിയാകുന്നതായി നാട്ടുകാരുടെ പരാതി. നിരന്തരം വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കുള്ള റോഡിനോട് ചേര്‍ന്നാണ് തടി കയറ്റുന്നത്. ഇതിന് താഴെകൂടി പോകുന്ന വാഹനങ്ങള്‍ക്ക് ഇത് വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്. തിരക്കേറിയ ഭാഗങ്ങളില്‍ ഇത്തരത്തില്‍ തടി കയറ്റുവാന്‍ നിയമം അനുവദിക്കാത്ത സാഹചര്യത്തിലാണ് ഇത്തരം നിയമ ലംഘനം പട്ടാപ്പകല്‍ പോലും നടക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വാഹനയാത്രക്കാര്‍ ഇങ്ങനെ ചെയുന്നത് തെറ്റാണെന്നും വാഹനം മറ്റൊരിടത്തേക്ക് മാറ്റിയിട്ട് തടി കയറ്റി ഇറക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ തൊഴിലാളികള്‍ ഇവര്‍ക്കെതിരെ തിരിഞ്ഞതായും പരാതിയുണ്ട്.

പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ തിരക്കുള്ള റോഡിന്റെ സൈഡില്‍ തടി കയറ്റിയിറക്കുന്നത് പതിവ് കാഴ്ചയായി മാറുകയാണ്. സംസ്ഥാനത്തൊട്ടാകെ ഇത്തരം നടപടി നിരോധിച്ചിട്ടുണ്ടെങ്കിലും അധികാരികള്‍ ആരും തന്നെ ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. വലിയ തടികള്‍ ടാറിട്ട റോഡില്‍ നിന്നും വാഹനത്തിലേക്ക് കയറ്റുന്ന സമയത്ത് റോഡിന് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്. റോഡിലെ വളവുകളിലും ഇത്തരത്തില്‍ തടി കയറ്റുന്ന സംഭവങ്ങള്‍ അപകടത്തിന് കാരണമായി തീരാറുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...