കെ.എസ്.എഫ്.ഇ യില്‍ നിന്ന് ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് ; പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കെ.എസ്.എഫ്.ഇ യില്‍ നിന്ന് ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ആധാരം വാങ്ങി ഒരു ലക്ഷം രൂപ തട്ടിയ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. ഇരിട്ടി കീഴൂരിലെ പടിപ്പുരക്കയ്ല്‍ ജയപ്രസാദി(59) നെയാണ് ശ്രീകണ്ഠപുരം എസ്‌ഐ സുബീഷ് മോന്‍, എഎസ്‌ഐ പ്രേമരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് വെച്ച്‌ അറസ്റ്റ് ചെയ്തത്.

2009 ലായിരുന്നു സംഭവം. ശ്രീകണ്ഠപുരം നിടിയേങ്ങ സ്വദേശിയായ യുവതിയാണ് തട്ടിപ്പിനിരയായത്. ഇരിട്ടിയില്‍ ബസ് ഉടമയായിരുന്ന ഇയാള്‍ യുവതിയോട് കെഎസ്‌എഫ്‌ഇ യില്‍ നിന്ന് ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് ആധാരം കൈക്കലാക്കിയത്. തുടര്‍ന്ന് ശ്രീകണ്ഠപുരം ബ്രാഞ്ചില്‍ പണയം വെച്ച്‌ ഒരുലക്ഷം രൂപ വാങ്ങി മുങ്ങുകയായിരുന്നു. തളിപ്പറമ്പ് കോടതിയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്തിരുന്ന പ്രതി അടുത്ത കാലത്തായി തിരുവനന്തപുരം തമ്പാനൂരില്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു. ശ്രീകണ്ഠപുരം ഇന്‍സ്‌പെക്ടര്‍ ഇ.പിസുരേശന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്‌ച്ച പുലര്‍ച്ചെ തമ്പാനൂരില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

ദേവപ്രശ്നവിധി : ദേവസ്വം ബോർഡ്‌ തീരുമാനം സ്വാഗതാർഹമെന്ന് തന്ത്രി മണ്ഡലം

0
തിരുവനന്തപുരം : ശബരിമല ദേവപ്രശ്നവിധി പഠിച്ച് നടപ്പാക്കുവാനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം...

നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി ഓഫീസിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം

0
തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി. നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി...

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...