പത്തനംതിട്ട : വായ്പാ വിതരണം കുടുംബശ്രീയെ സാമ്പത്തികമായി ശക്തിപ്പെടുത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കേരളസംസ്ഥാന പിന്നാക്കവിഭാഗ വികസനകോര്‍പ്പറേഷന്‍ ഏറത്ത് കുടുംബശ്രീ സി ഡി എസിന് നല്‍കുന്ന മൈക്രോ ക്രെഡിറ്റ് വായ്പ വിതരണോദ്ഘാടനം ചൂരക്കോട് ഹരിശ്രീ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന കുടുംബശ്രീയെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കുടുംബത്തിന് ശക്തി പകരുന്നതിനൊപ്പം സാമ്പത്തികസ്രോതസ് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കുടുംബശ്രീയുടെ പങ്ക് വലുതാണ്. ഇതിനായാണ് വളരെ കുറഞ്ഞ പലിശയ്ക്ക് സര്‍ക്കാര്‍ വായ്പ നല്‍കുന്നത്. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടുംബശ്രീ പ്രവര്‍ത്തകര്‍ പോകുന്നത് കുടുംബശ്രീയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍കൊണ്ടാണെന്നും അദേഹം പറഞ്ഞു.
സ്ത്രീ സ്വാശ്രയത്വത്തിനും സംരംഭകത്വത്തിനും ശാക്തീകരണത്തിനും വേണ്ടി കേരളസംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കി വരുന്ന മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി പ്രകാരം ഏറത്ത് ഗ്രാമപഞ്ചായത്ത് സിഡിഎസിലെ 32 ഗ്രൂപ്പുകളിലായി 1,88,43,000 രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്.
കെഎസ്ബിസിഡിസി ചെയര്‍മാന്‍ അഡ്വ. കെ പ്രസാദ് അധ്യക്ഷത വഹിച്ചു. പിആര്‍പിസി രക്ഷാധികാരി കെ.പി. ഉദയഭാനു എന്‍എംഡിഎഫ്സി വായ്പാ വിതരണവും കെഎസ്ബിസിഡിസി ഡയറക്ടര്‍ റ്റി ഡി ബൈജു എന്‍എസ്‌കെ എഫ്ഡിസി വായ്പാ വിതരണവും നടത്തി. ഏറത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ ജി അജിതാകുമാരി വായ്പ തുക ഏറ്റുവാങ്ങി. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാകുമാരി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ പൂതക്കുഴി, കെഎസ്ബിസിഡിസി അടൂര്‍ ബ്രാഞ്ച് മാനേജര്‍ അനില കുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























