പത്തനംതിട്ട : മുതിര്‍ന്ന പൗരന്മാരെ പരിരക്ഷിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോയെങ്കില്‍ മാത്രമേ നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ കഴിയുകയുള്ളുവെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും അടൂര്‍ മെയിന്റനന്‍സ് ട്രൈബ്യുണലിന്റെയും ആഭിമുഖ്യത്തില്‍ അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സംഘടിപ്പിച്ച മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും പരാതി പരിഹാരഅദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
സമൂഹത്തില്‍ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിലും അവര്‍ക്ക് വേണ്ട പരിചരണങ്ങള്‍ നല്ല രീതിയില്‍ ലഭ്യമാക്കുന്നതിലും വീഴ്ച്ചകള്‍ വരുത്തുന്നതില്‍ പ്രധാനകാരണം കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്ന് അണുകുടുംബ വ്യവസ്ഥിതിയിലേക്കുള്ള പരിവര്‍ത്തനമാണ്. നിര്‍മിത ബുദ്ധി കാലഘട്ടത്തില്‍ ജീവിക്കുന്ന സമൂഹം മാനുഷികമൂല്യങ്ങള്‍ക്കും വിലകൊടുക്കണം.
സാമൂഹികമായ ഉത്തരവാദിത്വം എന്ന നിലയ്ക്ക് മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം ഏറ്റെടുത്ത് അവര്‍ക്ക് വേണ്ട പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങളാണ് അദാലത്തുകളിലൂടെ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അദാലത്തില്‍ 74 പരാതികളാണ് പരിഗണിച്ചത്. 40 പരാതികള്‍ തീര്‍പ്പാക്കി. ബാക്കിയുള്ള പരാതികള്‍ തുടര്‍ അന്വേഷണത്തിനും അടുത്ത ഹിയറിങ്ങിലേക്ക് പരിഗണിക്കും. കൂടുതലും സംരക്ഷണം ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളായിരുന്നു. ആര്‍ ഡി ഒ ഓഫീസില്‍ സജ്ജികരിച്ച എട്ട് കൗണ്‍ഡറുകളിലായാണ് അദാലത്തുകള്‍ നടന്നത്. ജില്ലാ കളക്ടര്‍ എ. ഷിബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ. ഷംല ബീഗം, അടൂര്‍ ആര്‍ ഡി ഒ എ.തുളസീധരന്‍പിള്ള, അടൂര്‍ ഡിവൈഎസ്പി ആര്‍. ജയരാജ്, അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, അടൂര്‍ സെന്‍ട്രല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് വിഷ്ണു അച്ചുതക്കുറുപ്പ്, അടൂര്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി സെക്രട്ടറി മോഹന്‍ ജെ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.































