തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; എൽ.ഡി.എഫ് – ഏഴ് , യു.ഡി.എഫ് – ഏഴ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നപ്പോൾ എൽ.ഡി.എഫും യു.ഡി.എഫും ഏഴ് വീതം വാർഡുകളിൽ വിജയിച്ചു. മറ്റുള്ളവർ -4, എൻ.ഡി.എ -1. കണ്ണൂർ കോർപറേഷനിലെ പള്ളിപ്രം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി എ. ഉമൈബ വിജയിച്ചു. തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി അജിത് രവീന്ദ്രൻ വിജയിച്ചു.

മറ്റ് വാർഡുകളിലെ ഫലം

തിരുവനന്തപുരം പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനാറ വാർഡ് -യു.ഡി.എഫ് സ്ഥാനാർഥി അപർണ ടീച്ചർ വിജയിച്ചു. കൊല്ലം അഞ്ചൽ ഗ്രാമപഞ്ചായത്തിലെ തഴമേൽ വാർഡ് -എൽ.ഡി.എഫ് സ്ഥാനാർഥി ജി. സോമരാജൻ വിജയിച്ചു. പത്തനംതിട്ട മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് -ജെസി വര്‍ഗീസ് (യു.ഡി.എഫ്) വിജയിച്ചു. കോട്ടയം മുനിസിപ്പൽ കൗൺസിലിലെ പുത്തൻതോട് വാർഡ് -യു.ഡി.എഫ് സ്ഥാനാർഥി സൂസൻ കെ സേവ്യർ വിജയിച്ചു.

എറണാകുളം നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ തുളുശ്ശേരിക്കവല വാർഡ് -എൽ.ഡി.എഫ് സ്ഥാനാർഥി അരുണ്‍ സി. ഗോവിന്ദൻ വിജയിച്ചു. കോഴിക്കോട് വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം വാർഡ് -എൽ.ഡി.എഫ് സ്ഥാനാർഥി പി.എം. കുമാരൻ മാസ്റ്റർ വിജയിച്ചു. പാലക്കാട് കരിമ്പ ഗ്രാമപഞ്ചായത്തിലെ കപ്പടം വാർഡ് -യു.ഡി.എഫ് സ്ഥാനാർഥി നീതു സുരാജ് വിജയിച്ചു. കോഴിക്കോട് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ ടൗൺ വാർഡ് -യു.ഡി.എഫ് സ്ഥാനാർഥി അബ്ദുള്‍ ഷുക്കൂർ വിജയിച്ചു.

കോഴിക്കോട് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണലാട് വാർഡ് -എൽ.ഡി.എഫ് സ്ഥാനാർഥി അജിത മനോജ് വിജയിച്ചു. കണ്ണൂർ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണി വാർഡ് -യു.ഡി.എഫ് സ്ഥാനാർഥി യു. രാമചന്ദ്രൻ വിജയിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലമല വാർഡിൽ എൻ.ഡി.എ സ്ഥാനാർഥി ശോഭന വിജയിച്ചു. ചേർത്തല നഗരസഭ പതിനൊന്നാം വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്രൻ എ. അജി വിജയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം ; പിന്നാലെ കാസര്‍ഗോഡ് ഡിഎഫ്ഒക്ക് സ്ഥലംമാറ്റം

0
കാസര്‍ഗോഡ് : കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി. ട്രെയിനില്‍...

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...